തന്നെ ബാധിച്ച അപൂർവ രോഗത്തെ അതിജീവിച്ചതിനെക്കുറിച്ചു തുറന്ന് പറഞ്ഞു നടി സമാന്ത. ജീവിതത്തിൽ ഇനിയൊരു ചുവടു മുന്നോട്ടുവയ്ക്കാൻ പറ്റില്ലെന്നു തോന്നിയ അവസ്ഥ വരെ എത്തിയിരുന്നതായി സമാന്ത പറയുന്നു.
തിരിഞ്ഞുനോക്കുമ്പോൾ അദ്ഭുതം തോന്നുവെന്നും ഇവിടെ ഒരു യുദ്ധം ചെയ്യാനായാണ് താൻ വന്നതെന്നും യശോദ എൻ പുതിയ ചിത്രത്തിന്റെ പ്രമോഷന്റെ ഭാഗമായി നൽകിയ അഭിമുഖത്തിൽ സമാന്ത പങ്കുവച്ചു.
read also: ജപ്തിയുടെ വക്കിൽ :ആക്ഷന്‍ ഹീറോ ബിജു താരം മേരി ജീവിക്കാൻ ഭാഗ്യക്കുറി വില്‍പ്പനയിൽ
‘ഞാന്‍ ഇന്‍സ്റ്റഗ്രാമില്‍ പറഞ്ഞതു പോലെ ചില ദിവസങ്ങള്‍ നല്ലതായിരിക്കും, ചില ദിവസങ്ങള്‍ മോശവും. ഇനിയൊരു ചുവടു കൂടി മുന്നോട്ടു വയ്ക്കാന്‍ എനിക്കു പറ്റില്ല എന്ന് തോന്നിയ അവസ്ഥ വരെ ഉണ്ടായി. പക്ഷേ തിരിഞ്ഞു നോക്കുമ്പോള്‍ ഞാന്‍ ഇത്രയും ദൂരം പിന്നിട്ടോ, ഇത്രയും ഞാന്‍ കടന്നു വന്നോ എന്ന് അദ്ഭുതം തോന്നും. അതെ, ഞാന്‍ ഇവിടെ ഒരു യുദ്ധം ചെയ്യാനായി വന്നതാണ്. എന്റെ ഈ രോഗം ജീവന് ഭീഷണിയാണ്, മരണത്തെ അഭിമുഖീകരിക്കുന്ന അവസ്ഥയാണ് എന്നൊക്കെ പറഞ്ഞുകൊണ്ടുള്ള വാര്‍ത്തയുണ്ടായിരുന്നു. പക്ഷേ അങ്ങനെ ഒന്നും ഉണ്ടായിരുന്നില്ല. തീര്‍ച്ചയായും അതൊരു യുദ്ധം തന്നെയായിരുന്നു. ജീവന് ഭീഷണി ആയിട്ടില്ല. ഞാന്‍ മരിച്ചിട്ടില്ല. ചില ദിവസങ്ങളിൽ കിടക്കയിൽനിന്ന് എഴുന്നേൽക്കാൻ പോലും ബുദ്ധിമുട്ടായിരുന്നു. ചില ദിവസങ്ങളിൽ പോരാടണമെന്ന് തോന്നും. അത്തരം ദിവസങ്ങൾ പതിയെ കൂടി വന്നു. ഇപ്പോൾ മൂന്നു മാസമായി.’- താരം പറഞ്ഞു
Post Your Comments