മലയാളികളുടെ പ്രിയ താരമാണ് ശ്രീനിവാസന്. അസുഖബാധിതനായി കുറച്ചു നാൾ ശ്രീനിവാസൻ ആശുപത്രിയിൽ കഴിഞ്ഞിരുന്നു. ഇപ്പോഴിതാ, കുറുക്കന് എന്ന സിനിമയിലൂടെ വെള്ളിത്തിരയിലേക്ക് മടങ്ങിയെത്തുന്ന ശ്രീനിവാസനെക്കുറിച്ച് മകന് വിനീത് ശ്രീനിവാസന് പറഞ്ഞ വാക്കുകൾ ശ്രദ്ധനേടുന്നു.
‘കുറച്ച് മദ്യപിച്ചാല്‍ അച്ഛന് സ്നേഹപ്രകടനം നടത്തുമായിരുന്നു. ആ സമയം പാട്ട് പാടിയില്‍ കെട്ടിപ്പിടിക്കും. അച്ഛന് ഒന്നുരണ്ടെണ്ണം കഴിക്കുന്നത് ചെറുപ്പത്തില്‍ ഇഷ്ടമായിരുന്നു. വല്ലാണ്ട് കഴിച്ചാല്‍ ബോറാണ്. ഒന്നുരണ്ടെണ്ണം അടിച്ചാല്‍ അടിപൊളിയാണ്. ഇപ്പോഴല്ല. ഇപ്പോ അത് ചിന്തിക്കാന്‍ പറ്റില്ല’- വിനീത് ശ്രീനിവാസന് പറഞ്ഞു.
വര്‍ണ്ണചിത്രയുടെ ബാനറില്‍ മഹാസുബൈര്‍ നിര്‍മ്മിക്കുന്ന കുറുക്കൻ എന്ന ചിത്രം നവാഗതനായ ജയലാല്‍ ദിവാകരനാണ് സംവിധാനം ചെയ്യുന്നത്.
Post Your Comments