GeneralLatest NewsNEWSTV Shows

മക്കളെ തല്ലുന്നത് പോലെ തന്നെയാണ് ഭാര്യയെയും തല്ലുന്നത്, തിരിച്ച്‌ തല്ലിയാൽ അത് കൊള്ളുക: നടന്‍ വിഷ്ണു പ്രസാദ്

ഇപ്പോള്‍ ഒരു അടി ഉണ്ടായാല്‍ അന്നേരം തന്നെ പോലീസില്‍ വിളിച്ച്‌ പരാതിപ്പെടും

ഒന്നിനെ കുറിച്ചും പ്രതികരിക്കാത്ത, ഭാര്യ എന്തെങ്കിലും പറയുമ്പോള്‍ മിണ്ടാതെ അകത്തേക്ക് പോവുന്ന ഒട്ടും പൗരഷം ഇല്ലാത്ത പുരുഷന്മാരെയാണ് സീരിയലുകളില്‍ കാണിക്കുന്നതെന്നു നടന്‍ വിഷ്ണു പ്രസാദ്. സീരിയലില്‍ പ്രധാന്യം സ്ത്രീകളുടെ കഥാപാത്രങ്ങള്‍ക്കാണെന്നും ഇത്തരം കഥാപാത്രം ചെയ്യാന്‍ താല്‍പര്യമില്ലെന്നും നടന്‍ പറഞ്ഞു.

read also: ആസിഫ്‌ അലി തന്നത് തന്റെ കരിയറിലെ തന്നെ മികച്ച പ്രകടനങ്ങളിലൊന്ന്: കൂമനെ പ്രശംസിച്ച് ഷാജി കൈലാസ്

താരത്തിന്റെ വാക്കുകൾ ഇങ്ങനെ,

അമ്മായിയമ്മമാര്‍ക്കാണ് സീരിയലില്‍ സ്ഥാനം കൂടുതലുള്ളത്. അവര്‍ പാട്ട് സാരിയൊക്കെ ഉടുത്ത് ആഭരണമൊക്കെ ഇട്ട് വരും. അതവര്‍ക്ക് കിട്ടുന്ന ചാന്‍സാണ്. ശരിക്കും ജീവിതത്തില്‍ സ്ത്രീയ്ക്കും പുരുഷനും തുല്യമായിരിക്കണമെന്നല്ല. പക്ഷേ നമ്മള്‍ പറഞ്ഞാല്‍ കേള്‍ക്കണം. അല്ലാതെ എനിക്കെന്റെ തീരുമാനമുണ്ടെന്ന് പറഞ്ഞോണ്ടിരുന്നിട്ട് കാര്യമില്ലല്ലോ. ഞാന്‍ പറയുന്ന എന്തും കേട്ടേ പറ്റൂ എന്നല്ല. ചെയ്യാന്‍ പാടില്ലാത്തത് ചെയ്യാന്‍ പറയില്ലല്ലോ. നല്ലതിന് വേണ്ടി പറയുമ്പോള്‍ താല്‍പര്യമില്ലെന്ന് പറയുന്നത് ഒരു അഭിപ്രായ വ്യത്യാസത്തിലേക്ക് എത്തിക്കും.പറഞ്ഞാല്‍ കേട്ടില്ലെങ്കില്‍ പിന്നെ എന്ത് ചെയ്യും. രണ്ടെണ്ണം വെച്ച്‌ കൊടുക്കും എന്നല്ലാതെ, വേറൊന്നും ചെയ്യാനില്ല. മക്കളെ തല്ലുന്നത് പോലെ തന്നെയാണ് ഭാര്യയെയും തല്ലുന്നത്. അവര്‍ നന്നാവാന്‍ വേണ്ടിയായിരിക്കുമല്ലോ അങ്ങനൊരു അടി കൊടുക്കുന്നതെന്ന് വിഷ്ണു ചോദിക്കുന്നു. അപ്പോള്‍ തിരിച്ച്‌ തല്ലിയാലോ എന്ന ചോദ്യത്തിന് അത് കൊള്ളുക, എന്നല്ലാതെ മറ്റൊരു മാര്‍ഗവുമില്ല. ഇപ്പോള്‍ ഒരു അടി ഉണ്ടായാല്‍ അന്നേരം തന്നെ പോലീസില്‍ വിളിച്ച്‌ പരാതിപ്പെടും. കാലം അങ്ങനെ മാറിയിരിക്കുകയാണ്. ഇതെല്ലാം ഓരോ വ്യക്തികളെ ആശ്രയിച്ച്‌ ഇരിക്കും.

എല്ലാത്തിലും സമത്വമൊന്നും വേണ്ട. അതൊരിക്കലും സാധിക്കില്ല. ഓഫീസുകളില്‍ ചിലപ്പോള്‍ നടക്കും. അതല്ലാതെ പുരുഷന് ചെയ്യാന്‍ പറ്റുന്ന എല്ലാ കാര്യങ്ങളും സ്ത്രീകള്‍ക്ക് സാധിക്കണമെന്നില്ല. എല്ലാം ഒരുപോലെ ആയിരിക്കണമെന്ന് പറയുന്നതിനോട് തനിക്ക് യോജിപ്പില്ലെന്നും നടൻ അഭിപ്രായപ്പെട്ടു.

shortlink

Post Your Comments


Back to top button