കൊച്ചി: വിസി അഭിലാഷ് സംവിധാനം നിർവ്വഹിച്ച ‘സബാഷ് ചന്ദ്രബോസ്’ എന്ന ചിത്രം പതിനൊന്നാമത് ഇൻ്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ ഓഫ് ആഫ്രിക്കയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. നവംബർ 9 ന് ചിത്രത്തിൻ്റെ പ്രദർശനം നടക്കും. ഇത്തവണ നൈജീരിയയിലെ ലാഗോസ് നഗരത്തിൽ നടക്കുന്ന ഫെസ്റ്റിവൽ ആഫ്രിക്കയിലെ ഏറ്റവും മികച്ച ചലച്ചിത്രോത്സവങ്ങളിൽ ഒന്നാണ്. ഇന്ത്യയിൽ നിന്ന് ഈ വർഷം സബാഷ് ചന്ദ്രബോസ് മാത്രമാണ് തെരഞ്ഞെടുക്കപ്പെട്ടിട്ടുള്ളത്.
ദേശീയ ചലച്ചിത്ര അവാർഡ് നേടിയ ആളൊരുക്കം എന്ന ചിത്രത്തിന് ശേഷം വിസി അഭിലാഷ് സംവിധാനം ചെയ്ത ചിത്രമാണ് ‘സബാഷ് ചന്ദ്രബോസ്’. വിഷ്ണു ഉണ്ണികൃഷ്ണനും ജോണി ആന്റണിയും പ്രധാനവേഷത്തിലെത്തുന്ന ചിത്രത്തിൽ ഒരു പഴയകാല ടെലിവിഷനുമായി ബന്ധപ്പെട്ട കഥയാണ് പറയുന്നത്. ജാഫർ ഇടുക്കി, സുധി കോപ്പ, രമ്യ സുരേഷ്, ശ്രീജ ദാസ് എന്നിവരാണ് മറ്റ് അഭിനേതാക്കൾ.
‘പ്രണയമേ, നീ എന്റെ ഉമീനീർ ആവുക, ശരീരത്തിലേക്കു പടരുക’; അഭയ ഹിരണ്മയിയുടെ കുറിപ്പ് വൈറൽ
തീയറ്ററിൽ മികച്ച പ്രകടനം കാഴ്ച്ച വച്ച ചിത്രം കഴിഞ്ഞ ദിവസം ഓടിടിയിൽ പ്രദർശനത്തിനെത്തിയിരുന്നു. ഈ വർഷത്തെ കേരള ഫിലിം ക്രിട്ടിക്സ് അവാർഡുകളിൽ സംവിധാന മികവിനും വസ്ത്രാലങ്കാരത്തിനുമുള്ള പുരസ്കാരങ്ങൾ ചിത്രം സ്വന്തമാക്കിയിരുന്നു.
Post Your Comments