CinemaGeneralLatest NewsNEWS

എന്നെ വിവാഹം ചെയ്തതായും എന്റെ കുട്ടികള്‍ അയാളുടേതാണെന്ന് സ്ഥാപിക്കാനും ശ്രമിച്ചു: രവീണ ടണ്ടന്‍

സിനിമ പ്രേമികളുടെ ഇഷ്ട നടിമാരിൽ ഒരാളാണ് നടി രവീണ ടണ്ടന്‍. ‘കെജിഎഫ് ചാപ്റ്റര്‍ 2’ ആണ് രവീണയുടെതായി ഒടുവില്‍ തിയേറ്ററുകളിലെത്തിയ ചിത്രം. ഇന്ത്യയുടെ പ്രധാനമന്ത്രി രമിക സെന്‍ എന്ന കഥാപാത്രമായാണ് രവീണ വേഷമിട്ടത്. ഇപ്പോഴിതാ, ആരാധകനില്‍ നിന്ന് നേരിടേണ്ടി വന്ന ദുരനുഭവം പങ്കുവെക്കുകയാണ് താരം.

തനിക്ക് രക്തം കൊണ്ട് എഴുതിയ കത്തുകളും അശ്ലീല ചിത്രങ്ങളും അയിച്ചിരുന്നതായാണ് രവീണ പറയുന്നത്. താനുമായി വിവാഹം കഴിഞ്ഞു, തന്റെ കുട്ടികള്‍ അയാളുടേതാണ് എന്നൊക്കെ സ്ഥാപിക്കാന്‍ ശ്രമം നടന്നരുന്നതായാണ് രവീണ പറയുന്നത്.

‘അയാള്‍ എനിക്ക് രക്തക്കുപ്പികള്‍ കൊറിയറായി അയക്കും. രക്തം കൊണ്ട് എഴുതിയ കത്തുകളും അശ്ലീല ചിത്രങ്ങളും അയക്കാറുണ്ട്. ഗോവയില്‍ നിന്നുള്ള ആരാധകനായിരുന്നു. എന്നെ വിവാഹം ചെയ്തതായും എന്റെ കുട്ടികള്‍ അയാളുടേതാണെന്ന് സ്ഥാപിക്കാനും ശ്രമിച്ചിരുന്നു’ രവീണ പറയുന്നു.

Read Also:- പ്രഭാസിന്റെ ‘ആദിപുരുഷ്’: പുതിയ റിലീസ് തിയതി പുറത്തുവിട്ടു

കൂടാതെ മറ്റൊരു സംഭവവും താരം പങ്കുവെച്ചു. തന്റെ ഭര്‍ത്താവിന്റെ കാറിന് നേരെ ആരോ വലിയ കല്ലുകള്‍ എറിഞ്ഞു. ഈ സമയം തനിക്ക് പൊലിസീനെ വിളിക്കേണ്ടി വന്നു. പിന്നെ തന്റെ ഗേറ്റ് ചാടി കടന്ന് മറ്റൊരു വ്യക്തി വീടിന് മുന്നില്‍ ഇരുന്നിട്ടുണ്ട് എന്നുമാണ് രവീണ ഇ ടൈംസിനോട് പ്രതികരിക്കുന്നത്.

shortlink

Related Articles

Post Your Comments


Back to top button