സിജു വിൽസനെ നായകനാക്കി വിനയൻ സംവിധാനം ചെയ്ത ബിഗ് ബജറ്റ് ചിത്രമായ ‘പത്തൊമ്പതാം നൂറ്റാണ്ട്’ ഇന്ന് മുതൽ ആമസോൺ പ്രൈമിൽ. നവോത്ഥാന നായകൻ ആറാട്ടുപുഴ വേലായുധപ്പണിക്കരായി സിജു വേഷമിട്ട ചിത്രം ഈ വർഷം ഓണത്തിന് റിലീസ് ആയിരുന്നു. ചിത്രത്തിന് മികച്ച പ്രതികരണമാണ് തിയറ്ററുകളില്‍ നിന്നും ലഭിച്ചത്. 1800 കാലഘട്ടത്തിലെ സംഘർഷാത്മകമായ തിരുവിതാംകുർ ചരിത്രമാണ് ചിത്രം പറയുന്നത്. ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഗോകുലം ഗോപാലനാണ് സിനിമ നിർമ്മിച്ചത്.
‘പത്തൊമ്പതാം നൂറ്റാണ്ട് ഇന്നു മുതൽ നിങ്ങൾക്ക് ആമസോൺ പ്രൈമിൽ കാണാം.. ഇരുനൂറ്റി അമ്പതോളം തീയറ്ററുകളിൽ തിരുവോണത്തിനു റിലീസു ചെയ്ത ചിത്രം ആറാഴ്ചയിൽ അധികം തീയറ്ററുകളിൽ പ്രദർശിപ്പിച്ചെങ്കിലും ഇനിയും ഈ ചിത്രം കാണാത്തവർ ഏറെയുണ്ടാകും.
ഒ.ടി.ടയിൽ അവരും ഈ സിനിമ കാണണം അഭിപ്രായം അറിയിക്കണം. നിങ്ങളുടെ അഭിപ്രായത്തിനും വിമർശനത്തിനും ഏറെ വില നൽകുന്ന ഒരാളാണ് ഞാൻ’, വിനയൻ ഫേസ്‌ബുക്കിൽ കുറിച്ചു.
ആദ്യ ആഴ്ചയിൽ 23.6 കോടിയുടെ ഗ്രോസ് കലക്‌ഷനാണ് ചിത്രത്തിന് ലഭിച്ചത്. ചിത്രം വലിയ ഹിറ്റായതോടെ റീമേക്ക് അവകാശത്തും ആവശ്യക്കാർ ഏറുകയാണ്. സംവിധായകൻ തന്നെ തിരക്കഥയെഴുതിയ പത്തൊമ്പതാം നൂറ്റാണ്ടിന്റെ സഹ നിർമ്മാതാക്കൾ വി.സി പ്രവീൺ, ബൈജു ഗോപാലൻ എന്നിവരാണ്. കയാദു ലോഹർ ആണ് നായിക. അനൂപ് മേനോൻ, ചെമ്പൻ വിനോദ്, സുദേവ് നായർ തുടങ്ങിയവർ മറ്റ് കഥാപാത്രത്തെ അവതരിപ്പിക്കുന്നു.
Post Your Comments