ജിവി പ്രകാശിന്റെ നായികയായി അനശ്വര രാജൻ

ജിവി പ്രകാശ് കുമാര്‍ നായകനാകുന്ന ചിത്രത്തിൽ നായികയായി അനശ്വര രാജൻ. ഉദയ് മഹേഷാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഹിഷാം അബ്‍ദുള്‍ വഹാബ് സംഗീത സംവിധാനം നിര്‍വ്വഹിക്കുന്ന ചിത്രത്തിൽ ദിവ്യദര്‍ശനി, ഡാനിയലും മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ഡിസ്‍നി പ്ലസ് ഹോട്‍സ്റ്റാറാണ് ചിത്രം നിര്‍മിക്കുന്നത്. ഇവരുടെ ആദ്യത്തെ തിയേറ്റര്‍ ചിത്രമാണിത്.

അടുത്ത വര്‍ഷം തിയേറ്ററിലെത്തുന്ന ചിത്രം പിന്നീട് ഡിസ്‍നി പ്ലസ് ഹോട്‍സ്റ്റാറില്‍ സ്‍ട്രീം ചെയ്യും. അനശ്വര രാജിന്റേതായി ഏറ്റവും ഒടുവില്‍ പ്രദര്‍ശനത്തിനെത്തിയ ചിത്രമാണ് ‘മൈക്ക്’. രഞ്‍ജിത്ത് സജീവനാണ് ചിത്രത്തില്‍ നായകൻ. ജിനു ജോസഫ്, അക്ഷയ് രാധാകൃഷ്‍ണന്‍, അഭിറാം, സിനി അബ്രഹാം എന്നിവരും ‘മൈക്കി’ല്‍ അഭിനയിച്ചിരുന്നു.

Read Also:- ആസിഫ്‌ അലി തന്നത് തന്റെ കരിയറിലെ തന്നെ മികച്ച പ്രകടനങ്ങളിലൊന്ന്: കൂമനെ പ്രശംസിച്ച് ഷാജി കൈലാസ്

ജെ എ എന്റർടൈൻമെന്റിന്റെ ബാനറില്‍ ജോണ്‍ അബ്രഹാം നിർമ്മിച്ച ‘മൈക്ക്’ കഴിഞ്ഞ ദിവസമാണ് ഒടിടിയിലെത്തിയിരുന്നു. ഡേവിസൺ സി ജെ, ബിനു മുരളി എന്നിവർ ആയിരുന്നു ‘മൈക്കി’ന്റെ പ്രൊഡക്ഷൻ കൺട്രോളർമാർ. ഒരു വ്യക്തിയുടെ ജീവിതത്തിലെ വിവിധ ഘട്ടങ്ങളിലൂടെ സഞ്ചരിക്കുന്നതായിരുന്നു ചിത്രം.

Share
Leave a Comment