ബോളിവുഡ് നടി കൃതി സനോനിനെ വിമർശിച്ച് നടി ഭൈരവി. കൃതി ഒരു ഭ്രാന്തിയായ സ്ത്രീയെ പോലെയാണ് പെരുമാറുന്നതെന്നും കോളേജ് വിദ്യാര്‍ത്ഥികള്‍ പോലും ഇതിലും മെച്ചമാണ് എന്നായിരുന്നു ഭൈരവിയുടെ വിമര്‍ശനം. എന്നാൽ, തനിക്കെതിരെ അശ്ലീലമായ തരത്തില്‍ ആക്ഷേപമുയര്‍ത്തിയ ബോളിവുഡ് നടി ഭൈരവിയോട് കൃതി പ്രതികരിച്ച രീതി പ്രശംസ നേടുന്നു.
‘കൃതി ഒരു ഭ്രാന്തിയായ സ്ത്രീയെ പോലെയാണ് പെരുമാറുന്നത്. എങ്ങനെയാണ് അവരൊരു നടിയായത്? ഹെഡ്ലൈറ്റില്ല, ബമ്പറുമില്ല. കോളേജ് വിദ്യാര്‍ത്ഥികള്‍ പോലും ഇതിലും മെച്ചമാണ് എന്നായിരുന്നു ഭൈരവിയുടെ വിമര്‍ശനം. ഈ പരാമര്‍ശം വിവാദമാവുകയും, ഒരുപാട് പേർ ഭൈരവിക്ക് എതിരെ രംഗത്തെത്തുകയും ചെയ്തിരുന്നു.
ഭൈരവിയുടെ ആക്ഷേപത്തെ കുറിച്ച് കൃതിയോട് മാധ്യമപ്രവര്‍ത്തകര്‍ ചോദിച്ചപ്പോള്‍ ‘ആരാണ് ഭൈരവി?’ എന്നായിരുന്നു കൃതിയുടെ ചോദിച്ചത്. ‘ഹേറ്റ് സ്റ്റോറി’ എന്ന സിനിമയില്‍ മുഖം കാണിച്ച ഒരാളാണെന്ന് മാധ്യമപ്രവര്‍ത്തകര്‍ പറഞ്ഞപ്പോള്‍ കൃതി പറയുന്ന മറുപടിയാണ് ഇപ്പോള്‍ വീണ്ടും ശ്രദ്ധ നേടുന്നത്.
Read Also:- ‘കാന്താര’ രണ്ടാം ഭാഗം ഒരുങ്ങുന്നു?: സൂചന നൽകി റിഷഭ് ഷെട്ടി
‘സത്യത്തില്‍ ഞാന്‍ സന്തോഷവതിയാണ്. എന്റെ പേരിലെ വിവാദം കൊണ്ടെങ്കിലും അവര്‍ക്ക് പബ്ലിസിറ്റി ലഭിച്ചു. കുറച്ചു പേര് ആരാണ് ഭൈരവി എന്ന് അന്വേഷിച്ചു മനസിലാക്കി. ഞാന്‍ മൂലം ഒരാള്‍ക്ക് പബ്ലിസിറ്റി കിട്ടുന്നതില്‍ തികച്ചും സന്തോഷിക്കുന്നു’ കൃതിയുടെ പറഞ്ഞു.
Post Your Comments