GeneralLatest NewsMollywoodNEWS

ഇത് കേരളത്തിന് അഭിമാനമല്ലേ? മെസിയുടെയും നെയ്മറിന്റെയും കട്ടൗട്ടുകള്‍ നീക്കം ചെയ്യരുതെന്ന് നടി രഞ്ജിനി

എല്ലാ നാല് വര്‍ഷവും അരങ്ങേറുന്ന ഈ ലോകോത്തര ഇവന്റ് ഞങ്ങള്‍ ആഘോഷിക്കട്ടെ.

 ചാത്തമംഗലം പുള്ളാവൂര്‍ പുഴയില്‍ സ്ഥാപിച്ച മെസിയുടെയും നെയ്മറിന്റെയും കട്ടൗട്ടുകള്‍ നീക്കം ചെയ്യരുതെന്ന ആവശ്യവുമായി നടി രഞ്ജിനി. ഈ കട്ടൗട്ടുകളുടെ വാര്‍ത്ത ഒളിമ്ബിക്സ് വെബ്സൈറ്റില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. അത് കേരളത്തിന് അഭിമാനമല്ലേയെന്ന് രഞ്ജിനി ചോദിക്കുന്നു.

രഞ്ജിനിയുടെ ഫേസ് ബുക്ക് കുറിപ്പ്:

പുള്ളാവൂര്‍ പുഴയില്‍ സ്ഥാപിച്ച ഫുട്‌ബോള്‍ സൂപ്പര്‍താരങ്ങളായ മെസ്സിയുടെയും നെയ്മറിന്റെയും കട്ടൗട്ടുകള്‍ എടുത്തു മാറ്റരുതെന്ന് കോഴിക്കോട് ജില്ലാ കളക്ടറിനോടും മേയറോടും അഭ്യര്‍ത്ഥിക്കുകയാണ്. ലോകം മുഴുവന്‍ വരാനിരിക്കുന്ന ലോകകപ്പിന്റെ ആഹ്ലാദത്തിലാണ്. ഈ കട്ടൗട്ടുകള്‍ കേരളത്തെ ഭൂപടത്തില്‍ ഉള്‍പ്പെടുത്തിയ ലോക വാര്‍ത്ത സൃഷ്ടിച്ചു. അത് സ്ഥാപിച്ച ആരാധകര്‍ക്ക് നന്ദി.

read also: ആരാണ് ഭൈരവി? ഞാൻ മൂലം ഒരാൾക്ക് പബ്ലിസിറ്റി കിട്ടുന്നതിൽ തികച്ചും സന്തോഷിക്കുന്നു: കൃതി സനോൻ

എല്ലാ നാല് വര്‍ഷവും അരങ്ങേറുന്ന ഈ ലോകോത്തര ഇവന്റ് ഞങ്ങള്‍ ആഘോഷിക്കട്ടെ. കട്ടൗട്ടുകള്‍ എടുത്തുമാറ്റി ആ സന്തോഷം ഇല്ലാതാക്കരുതെന്ന് പുള്ളാവൂര്‍ പഞ്ചായത്തിലെ ഉദ്യോഗസ്ഥരോട് ഞാന്‍ അഭ്യര്‍ത്ഥിക്കുകയാണ്. ഈ വാര്‍ത്ത ഒളിമ്ബിക്സ് വെബ്സൈറ്റില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.. ഇത് കേരളത്തിന് അഭിമാനമല്ലേ?

ചാത്തമംഗലത്തെ മെസി ആരാധകര്‍ പുഴയുടെ നടുവില്‍ താരത്തിന്റെ 30 അടി ഉയരമുളള കട്ടൗട്ട് സ്ഥാപിച്ചത്. ഇതിന് പിന്നാലെ ഇതേ സ്ഥലത്ത്  40 അടി  ഉയരമുളള നെയ്മറുടെ കട്ടൗട്ടുമായി ബ്രസീല്‍ ആരാധകര്‍ എത്തി. അഭിഭാഷകനായ ശ്രീജിത്ത് പെരുമന നൽകിയ പരാതിയെ തുടര്‍ന്നാണ് കട്ടൗട്ടുകള്‍ എടുത്തു മാറ്റാനുള്ള ഉത്തരവ് വന്നത്. പുഴയുടെ ഒഴുക്കിന് തടസമാകുന്ന നിലയിലാണ് കട്ടൗട്ടുകള്‍ സ്ഥാപിച്ചതെന്ന് കണ്ടെത്തിയ സാഹചര്യത്തിലാണ് നടപടി

shortlink

Related Articles

Post Your Comments


Back to top button