CinemaGeneralLatest NewsNEWS

നടൻ രാജേഷ് മാധവൻ സംവിധായകനാകുന്നു

നടൻ രാജേഷ് മാധവൻ സംവിധായകനാകുന്നു. എസ്‍ടികെ ഫ്രെയിംസിന്റെ ബാനറില്‍ സന്തോഷ് കുരുവിളയാണ് ചിത്രം നിര്‍മ്മിക്കുന്നത്. ചിത്രത്തിന്റെ മറ്റ് വിവരങ്ങള്‍ 22ന് പുറത്തുവിടും. ചിത്രീകരണം വൈകാതെ തുടങ്ങുമെന്നും അറിയിച്ചിട്ടുണ്ട്. ‘ന്നാ താൻ കേസ് കൊട് ‘എന്ന ചിത്രത്തിന്റെ ഏറ്റവും വലിയ ആകര്‍ഷണമായിരുന്നു രാജേഷ് മാധവന്റെ പ്രകടനം. ഏവരും പ്രശംസയ്ക്ക് പാത്രമായ ചിത്രത്തിലെ കാസ്റ്റിംഗ് ചെയ്തതും രാജേഷ് മാധവനായിരുന്നു.

കാസര്‍ഗോഡ് കൊളത്തൂര്‍ സ്വദേശിയാണ് രാജേഷ് മാധവൻ. വിഷ്വല്‍ മീഡിയയില്‍ ബിരുദാനന്തര ബിരുദം നേടിയതിന് ശേഷം ദൃശ്യമാധ്യമങ്ങളില്‍ ജോലി ചെയ്താണ് രാജേഷ് മാധവൻ കരിയര്‍ തുടങ്ങുന്നത്. ‘അസ്‍തമയം വരെ’ എന്ന ചിത്രത്തിന്റെ പ്രൊഡക്ഷൻ കണ്‍ട്രോളറായിട്ടാണ് വെള്ളിത്തിരയുടെ ഭാഗമാകുന്നത്.

‘മഹേഷിന്റെ പ്രതികാരം’ എന്ന ചിത്രത്തിലൂടെയാണ് അഭിനേതാവാകുന്നത്. ദിലീഷ് പോത്തനെയും ശ്യം പുഷ്‍കരനെയും കഥ കേള്‍പ്പിക്കാൻ പോയപ്പോള്‍ ലഭിച്ച റോളായിരുന്നു ഇതെന്നാണ് രാജേഷ് മാധവൻ തന്നെ പറഞ്ഞിരുന്നത്.

Read Also:- ആരാണ് ഭൈരവി? ഞാൻ മൂലം ഒരാൾക്ക് പബ്ലിസിറ്റി കിട്ടുന്നതിൽ തികച്ചും സന്തോഷിക്കുന്നു: കൃതി സനോൻ

ദിലീഷ് പോത്തന്റെ തന്നെ ‘തൊണ്ടുമതലും ദൃക്സാക്ഷിയും’ എന്ന ചിത്രത്തിന്റെ സഹസംവിധായകനായും പ്രവര്‍ത്തിച്ചു. സംസ്ഥാന-ദേശീയ അവാര്‍ഡുകള്‍ നേടിയ ‘തിങ്കളാഴ്ച നിശ്ചയ’ത്തിന്റെയും കാസ്റ്റിംഗ് ഡയറക്ടറായും ക്രിയേറ്റീവ് ഡയറക്ടറായും രാജേഷ് മാധവൻ പ്രവര്‍ത്തിച്ചു.

shortlink

Post Your Comments


Back to top button