Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
CinemaLatest NewsNew ReleaseNEWS

രഞ്ജിത്ത് ശങ്കര്‍ ചിത്രത്തിൽ പ്രിയ വാര്യരും സര്‍ജാനോ ഖാലിദും: 4 ഇയേഴ്സ് റിലീസിനൊരുങ്ങുന്നു

പ്രിയ വാര്യര്‍, സര്‍ജാനോ ഖാലിദ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി രഞ്ജിത്ത് ശങ്കര്‍ രചനയും സംവിധാനവും നിര്‍വ്വഹിച്ചിരിക്കുന്ന പുതിയ ചിത്രമാണ് 4 ഇയേഴ്സ്. കാമ്പസിലെ സൗഹൃദവും പ്രണയവും ഇഴചേരുന്ന ചിത്രത്തിന്‍റെ നേരത്തെ പുറത്തെത്തിയ ഫസ്റ്റ് ലുക്ക് പുറത്തുവിട്ടത് പതിനായിരത്തിലധികം കോളേജ് വിദ്യാർത്ഥികളുടെ ഇന്‍സ്റ്റഗ്രാം പ്രൊഫൈലുകളിലൂടെയായിരുന്നു. ചിത്രം നവംബർ 25ന് തിയേറ്ററുകളിലെത്തും.

ഡ്രീംസ് ആൻഡ് ബിയോണ്ടിന്റെ ബാനറിൽ ജയസൂര്യയും രഞ്ജിത്ത് ശങ്കറും ചേര്‍ന്നാണ് ചിത്രത്തിന്‍റെ നിര്‍മ്മാണം. ഒരിടവേളക്ക് ശേഷം പ്രിയാ വാര്യർ കേന്ദ്ര കഥാപാത്രമായി തിരിച്ചെത്തുന്ന 4 ഇയേർസിന്റെ ഛായാഗ്രഹണം നിർവ്വഹിക്കുന്നത് സാലു കെ തോമസാണ്. എഡിറ്റർ സംഗീത് പ്രതാപ്, മ്യൂസിക് ഡയറക്ടര്‍ ശങ്കർ ശർമ്മ, സൗണ്ട് ഡിസൈൻ ആൻഡ് ഫൈനൽ മിക്സ് തപസ് നായക്, വരികള്‍ സാന്ദ്ര മാധവ്, സന്ധൂപ് നാരായണൻ, ആരതി മോഹൻ, അനു എലിസബത്ത്, വിവേക് മുഴക്കുന്ന്, രഞ്ജിത്ത് ശങ്കർ.

Read Also:- ‘സിനിമയുടെ പേരില്‍ മകള്‍ ക്രിട്ടിസൈസ് ചെയ്യാറില്ല, വീട്ടില്‍ സിനിമകളെ കുറിച്ച് ചര്‍ച്ചകള്‍ നടക്കാറില്ല’: ശ്വേത മേനോന്‍

മേക്കപ്പ് റോണക്സ് സേവ്യര്‍, വസ്ത്രാലങ്കാരം രമ്യ സുരേഷ്, കലാസംവിധാനം സൂരജ് കുറവിലങ്ങാട്, പ്രൊഡക്ഷൻ കൺട്രോളർ സജീവ് ചന്ദിരൂർ, അസിസ്റ്റന്റ് ഡയറക്ടർ അനൂപ് മോഹൻ എസ്സ്, ക്യാമറ അസിസ്റ്റന്‍റ് ഹുസൈൻ ഹംസ, ഡി ഐ രംഗ് റെയ്‌സ് മീഡിയ, വി എഫ് എക്സ് ഫോക്സ് ഡോട്ട് മീഡിയ, ഫിനാൻസ് കൺട്രോളർ വിജീഷ് രവി, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് ലിബിൻ വർഗീസ്, പ്രൊഡക്ഷൻ മാനേജർ എൽദോസ് രാജു, സ്റ്റിൽസ് സജിൻ ശ്രീ, ഡിസൈൻ ആന്റണി സ്റ്റീഫൻ, പി ആർ ഒ പ്രതീഷ് ശേഖർ.

shortlink

Related Articles

Post Your Comments


Back to top button