സീരിയലുകളിലൂടെ പ്രേക്ഷകർക്ക് പരിചിതയാണ് നടി അനുശ്രീ. പ്രണയ വിവാഹം കഴിഞ്ഞ് ഏകദേശം ഒരു വര്‍ഷത്തിനുള്ളില്‍ ഭര്‍ത്താവുമായി വേര്‍പിരിഞ്ഞ് കഴിയുകയാണ് ഇപ്പോൾ താരം അനുശ്രീയും ക്യാമറമാനായ വിഷ്ണുവും തമ്മില്‍ വീട്ടുകാരുടെ സമ്മതമില്ലാതെ രഹസ്യമായാണ് വിവാഹം നടത്തിയത്.
കുഞ്ഞ് ജനിച്ചു ഒരു മാസത്തിനുള്ളില്‍ ഭര്‍ത്താവുമായി പിണക്കത്തിലാണെന്നും താരം വെളിപ്പെടുത്തിയിരുന്നു. ഇപ്പോഴിതാ, താനും മകനും ദുബായിലേക്ക് പോവുകയാണെന്നു യൂട്യൂബ് ചാനലിലൂടെ പങ്കുവെച്ച വീഡിയോയിൽ അനുശ്രീ പറഞ്ഞു.
മകന് പാസ്പോര്‍ട്ട് എടുത്തുവെന്ന സന്തോഷം പങ്കുവെച്ചാണ് അനുശ്രീ എത്തിയത്. പാസ്പോര്‍ട്ട് കിട്ടിയ സ്ഥിതിയ്ക്ക് എങ്ങോട്ടെങ്കിലും പോവണമല്ലോ എന്ന് വിചാരിച്ചിരിക്കുകയായിരുന്നു. അങ്ങനെ ദുബായില്‍ ചിറ്റയുണ്ട്. അവര്‍ വഴി ഞാനും മകനും അമ്മയും കൂടെ ദുബായിലേക്ക് പോവുകയാണെന്നാണ് അനുശ്രീ പറയുന്നത്. കഴിഞ്ഞ ദിവസം കുഞ്ഞിന് വാക്സിന് എടുത്തിരുന്നു. അതിന്റെ ബുദ്ധിമുട്ടുകള്‍ ഉള്ളതിനാല്‍ കുഞ്ഞിന് തീരെ സുഖമില്ല. അവനെ ഒന്നൂടി ആശുപത്രിയില്‍ കാണിക്കണമെന്നും നടി പറയുന്നു.
അതേ സമയം അനുശ്രീയുടെ ഭര്‍ത്താവായ വിഷ്ണുവിനെ കുറിച്ചുള്ള ചോദ്യങ്ങളുമായി ആരാധകരും എത്തി. നിങ്ങള്‍ ദുബായിലേക്ക് പോവുകയാണെങ്കില്‍ വിഷ്ണു ചേട്ടനോ? എന്നാണ് ഒരാള്‍ ചോദിച്ചിരിക്കുന്നത്. ചേച്ചി വിഷ്ണുവിന്റെ കൂടെ സന്തോഷമായി ജീവിക്കൂ, എന്ന് മറ്റൊരാള്‍ പറയുന്നു.
Post Your Comments