![](/movie/wp-content/uploads/2022/11/image-13.jpg)
നിർമാതാവ് വിശാഖ് സുബ്രഹ്മണ്യത്തിന്റെ വിവാഹ ചടങ്ങിൽ പങ്കെടുക്കാൻ സിനിമ മേഖലയിൽ നിന്ന് നിരവധി പ്രമുഖരുണ്ടായിരുന്നു. മലയാളികളുടെ പ്രിയ നടി മല്ലിക സുകുമാരനും ചടങ്ങിൽ പങ്കെടുത്തു. എന്നാൽ, പൃഥ്വിരാജ് എത്തിയിരുന്നില്ല. വിശാഖിന്റെ വിവാഹ നിശ്ചയ ചടങ്ങിൽ പൃഥ്വിരാജും സുപ്രിയയും പങ്കെടുക്കുകയും ചെയ്തിരുന്നു.
വിവാഹത്തിൽ പങ്കെടുത്ത് മടങ്ങവെ പൃഥ്വിരാജിനെ തിരക്കിയവരോട് മല്ലിക സുകുമാരൻ പറഞ്ഞ മറുപടിയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. മുറുക്കി പൃഥ്വിരാജിന്റെ വായെല്ലാം പോയിരിക്കുകയാണെന്നുമാണ് മല്ലിക സുകുമാരൻ പറയുന്നത്.
‘മറയൂരിൽ നിന്നും അവൻ ഹൈദരബാദിലേക്ക് പോവുകയാണ്. മുറുക്കി വായെല്ലാം പോയിരിക്കുകയാണ് പൃഥ്വിരാജിന്റെ. കഥാപാത്രത്തിന് വേണ്ടിയാണ് അവൻ വെറ്റില മുറുക്കിയത്. അവന് മുറുക്കി ശീലമില്ലാത്തത് കൊണ്ട് വായെല്ലാം പോയി. ഒപ്പം ചുമയുമുണ്ട്. ഹൈദരാബാദിലേക്ക് പോകുന്നത് സലാറിൽ അഭിനയിക്കാനാണ്’.
Read Also:- പ്രിയങ്ക ചോപ്ര മിസ് വേൾഡായത് തട്ടിപ്പിലൂടെയാണെന്ന് സഹമത്സരാർത്ഥി
‘അവനെയാണ് എനിക്ക് അടുത്ത് കിട്ടാൻ പാട്. അവനോട് ഞാൻ എപ്പോഴും പറയാറുണ്ട് കുറച്ച് അധികം നിന്നിട്ട് പോകാൻ’ മല്ലിക സുകുമാരൻ പറഞ്ഞു. 200 കോടി മുതൽ മുടക്കിൽ ഒരുങ്ങുന്ന പ്രഭാസ് ചിത്രം സലാറിൽ വരദരാജ മന്നാർ ആയി പൃഥ്വിരാജ് അഭിനയിക്കുന്നുണ്ട്. പ്രഭാസ് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ഒരു ആക്ഷൻ ത്രില്ലറാണ് സലാർ.
Post Your Comments