വിജയ് നായകനാകുന്ന പുതിയ ചിത്രം ‘വരിശി’ന്റെ കേരളത്തിലെ തിയേറ്റര്‍ റൈറ്റ്‍സ് വിറ്റുപോയത് റെക്കോർഡ് തുകയ്ക്ക്. 6.5 കോടി രൂപയ്ക്കാണ് ചിത്രത്തിന്റെ കേരളത്തിലെ തിയേറ്റര്‍ റൈറ്റ്‍സ് വിറ്റുപോയത്. വംശി പൈഡിപ്പള്ളി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ രശ്‍മിക മന്ദാനയാണ് നായിക. സെവൻ സ്‍ക്രീൻ സ്റ്റുഡിയോ റെക്കോര്‍ഡ് തുകയ്ക്കാണ് ചിത്രത്തിന്റെ തമിഴ്നാട് തിയേറ്റര്‍ റൈറ്റ്‍സ് സ്വന്തമാക്കിയത് എന്ന് നേരത്തെ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു.
എസ് തമന്റെ സംഗീത സംവിധാനത്തില്‍ ചിത്രത്തിന് വേണ്ടി ഒരു ഗാനം വിജയ് ആലപിക്കുന്നുവെന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. കാര്‍ത്തിക് പളനിയാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വ്വഹിക്കുന്നത്. പ്രവീണ്‍ കെ എല്‍ ചിത്രസംയോജനം നിര്‍വ്വഹിക്കുന്ന ചിത്രം പൊങ്കല്‍ റിലീസായിട്ടായിരിക്കും തിയേറ്ററുകളിലെത്തുക.
മഹേഷ് ബാബു നായകനായ ‘മഹര്‍ഷി’ എന്ന ചിത്രത്തിലൂടെ മികച്ച ജനപ്രിയ ചിത്രത്തിനുള്ള 2019ലെ ദേശീയ അവാര്‍ഡ് നേടിയ സംവിധായകനാണ് ‘വരിശ്’ ഒരുക്കുന്ന വംശി പൈഡിപ്പള്ളി. ശ്രീ വെങ്കടേശ്വര ക്രിയേഷന്‍സിന്‍റെ ബാനറില്‍ ദില്‍ രാജുവും സിരീഷും ചേര്‍ന്നാണ് ചിത്രത്തിന്‍റെ നിര്‍മ്മാണം. ഈ നിര്‍മ്മാണ കമ്പനിയുടെ ആദ്യ തമിഴ് ചിത്രമാണിത്.
ഫാമിലി എന്‍റര്‍ടെയ്നര്‍ വിഭാഗത്തില്‍ പെടുന്ന ചിത്രത്തില്‍ വിജയ്‍ക്കും രശ്‍മിക മന്ദാനയ്ക്കും പുറമേ ശരത് കുമാര്‍, പ്രകാശ് രാജ്, ശ്യാം, പ്രഭു, ജയസുധ, ശ്രീകാന്ത്, ഖുശ്ബു, സംഗീത കൃഷ്‍ണ തുടങ്ങിയവരും അഭിനയിക്കുന്നു. കഴിഞ്ഞ വര്‍ഷം സെപ്റ്റംബര്‍ 26ന് പ്രഖ്യാപിച്ച പ്രോജക്റ്റാണിത്. വിജയ്‍യുടെ അറുപത്തിയാറാം ചിത്രമാണിത്. തമിഴിലും തെലുങ്കിലുമായിട്ടാണ് ചിത്രം ഒരുങ്ങുന്നത്.
Post Your Comments