കൊച്ചി: മലയാളത്തിൽ അവസാനമായെത്തിയ ക്യാമ്പസ് പ്രണയ ചിത്രം ഏതാണ്? പെട്ടെന്ന് നമുക്ക് ഓർത്തെടുക്കാൻ പോലും സാധിക്കുന്നില്ല. ഏറ്റവും കൂടുതൽ സിനിമാസ്വാദകർ ഉള്ള കോളേജിലെ വിദ്യാർത്ഥികൾക്കായുടെ സിനിമയാണ് ‘ഫോർ ഇയേർസ്’ എന്ന് ഉറപ്പു നൽകുകയാണ് ചിത്രത്തിന്റെ ട്രയ്ലർ. പ്രിയാ വാര്യർ, സർജാനോ ഖാലിദ് എന്നിവരാണ് ചിത്രത്തിൽ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഡ്രീംസ് ആൻഡ് ബിയോണ്ടിന്റെ ബാനറിൽ രഞ്ജിത്ത് ശങ്കർ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്.
സംഗീതത്തിന് ഏറെ പ്രാധാന്യമുള്ള ചിത്രത്തിൽ എട്ട് ഗാനങ്ങളാണുള്ളത്. ശങ്കർ ശർമയാണ് ചിത്രത്തിന്റെ സംഗീത സംവിധാനം. ചിത്രത്തിലെ ഗാനങ്ങൾ രചിച്ചിരിക്കുന്നത് സാന്ദ്രാ മാധവ്, സന്ധൂപ് നാരായണൻ, ആരതി മോഹൻ, അനു എലിസബത്ത്, വിവേക് മുഴക്കുന്ന്, രഞ്ജിത്ത് ശങ്കർ എന്നിവരാണ്.
ജാഫർ ഇടുക്കിയും, അർപ്പിതും പ്രധാന കഥാപാത്രങ്ങളാവുന്ന ‘മാംഗോ മുറി’: തിരുവനന്തപുരത്ത് ആരംഭിച്ചു
ഛായാഗ്രഹണം: സാലു കെ തോമസ്, എഡിറ്റർ: സംഗീത് പ്രതാപ്, സൗണ്ട് ഡിസൈൻ ആൻഡ് ഫൈനൽ മിക്സ്: തപസ് നായക്, മേക്കപ്പ്: റോണക്സ് സേവിയർ, വസ്ത്രാലങ്കാരം: രമ്യ സുരേഷ്, ആർട്ട്: സൂരജ് കുറവിലങ്ങാട്, പ്രൊഡക്ഷൻ കൺട്രോളർ: സജീവ് ചന്ദിരൂർ, അസിസ്റ്റന്റ് ഡയറക്ടർ: അനൂപ് മോഹൻ എസ്, അസിസ്റ്റന്റ് ഡിഓപി; ഹുസൈൻ ഹംസ, ഡിഐ: രംഗ് റെയ്‌സ് മീഡിയ, വിഎഫ്എക്സ്: ഫോക്സ് ഡോട്ട് മീഡിയ, ഫിനാൻസ് കൺട്രോളർ: വിജീഷ് രവി, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്: ലിബിൻ വർഗീസ്, പ്രൊഡക്ഷൻ മാനേജർ; എൽദോസ് രാജു, സ്റ്റിൽസ്: സജിൻ ശ്രീ, ഡിസൈൻ: ആന്റണി സ്റ്റീഫൻ, പിആർഓ: പ്രതീഷ് ശേഖർ.
Post Your Comments