ഇന്ത്യയെ പരാജയപ്പെടുത്തിയാല്‍ സിംബാബ്‌വെക്കാരനെ കല്യാണം കഴിക്കും; നടിയുടെ വാക്കുകൾ വിവാദത്തിൽ

കഴിഞ്ഞ കളിയിൽ പാകിസ്ഥാനെ സിംബാബ്‌വെ തോല്‍പ്പിച്ചിരുന്നു.

ടി20 ലോകപ്പ് മത്സരങ്ങൾ നടക്കുകയാണ്. തങ്ങളുടെ പ്രിയ ദേശത്തിനും ടീമിനും വേണ്ടി ബെറ്റ് വയ്ക്കുന്ന ആരാധകർ നിരവധിയാണ്. എന്നാൽ വ്യത്യസ്തമായ ഒരു പ്രഖ്യാപനവുമായി എത്തിയിരിക്കുകയാണ് പാകിസ്ഥാന്‍ നടി സെഹര്‍ ഷിന്‍വാരി. അടുത്ത മത്സരത്തില്‍ ഇന്ത്യയെ പരാജയപ്പെടുത്തിയാല്‍ സിംബാബ്‌വെക്കാരനെ വിവാഹം കഴിക്കുമെന്നാണ് നടിയുടെ വാക്ക്.

read also: ആ രണ്ട് ചിത്രങ്ങളുടെ കഥ മമ്മൂക്കയോട് പറഞ്ഞിരുന്നു, അദ്ദേഹത്തിന് ഇഷ്ടപ്പെട്ടില്ല: ജീത്തു ജോസഫ്

നവംബര്‍ ആറിനാണ് ഇന്ത്യ- സിംബാബ്‌വെ മത്സരം. ഈ മത്സരത്തില്‍ ഇന്ത്യയെ സിംബാബ്‌വെ അത്ഭുതകരമായി പരാജയപ്പെടുത്തണമെന്ന് നടി ട്വിറ്ററില്‍ കുറിച്ചു. ബംഗ്ലാദേശിനെതിരായ മത്സരത്തിലും ഇന്ത്യ പരാജയപ്പെടണമെന്ന് നടി ട്വീറ്റ് ചെയ്തിരുന്നു.

‘അടുത്ത മത്സരത്തില്‍ ഇന്ത്യയെ അത്ഭുതകരമായി തോല്‍പ്പിച്ചാല്‍ ഞാന്‍ ഒരു സിംബാബ്‌വെക്കാരനെ വിവാഹം കഴിക്കു’മെന്ന് നടി ട്വിറ്ററില്‍ കുറിച്ചു. ട്വീറ്റിന് താഴെ ട്രോളുകൾ നിറയുകയാണ്.

കഴിഞ്ഞ കളിയിൽ പാകിസ്ഥാനെ സിംബാബ്‌വെ തോല്‍പ്പിച്ചിരുന്നു.

Share
Leave a Comment