മെറിലാന്‍ഡ് ഫിലിം സ്റ്റുഡിയോയായ സ്ഥാപകനായ പി.സുബ്രഹ്മണ്യത്തിന്റെ കൊച്ചുമകനും യുവ നിര്‍മാതാവുമായ വിശാഖ് സുബ്രഹ്മണ്യം വിവാഹിതനായി. സംരംഭകയായ അദ്വിത ശ്രീകാന്താണ് വിശാഖിന്റെ വധു. വിവാഹത്തിന് സാക്ഷിയാവാനായി മലയാളത്തിന്റെ പ്രിയതാരങ്ങളായ മോഹന്‍ലാല്‍, സുചിത്ര, ശ്രീനിവാസന്, വിമല, ലിസി, കല്യാണി പ്രിയദര്ശന്, വിനീത് ശ്രീനിവാസന്, ദിവ്യ വിനീത്, ധ്യാന്‍ ശ്രീനിവാസന്, അജു വര്‍ഗീസ്, മല്ലിക സുകുമാരന്‍, റഹ്മാന്, എം ജി ശ്രീകുമാര്‍, ചിപ്പി, രജപുത്ര രഞ്ജിത്, ശ്രീകുമാരന്‍ തമ്പി തുടങ്ങിയവർ എത്തിയിരുന്നു.
read also: ടൊവിനോ തോമസ്, കുഞ്ചാക്കോ ബോബൻ, ആസിഫ് അലി തുടങ്ങി വൻ താരനിരയുമായി ‘2018’: വെള്ളിത്തിരയിലേക്ക്
2019ല്‍ പുറത്തിറങ്ങിയ ലവ് ആക്ഷന്‍ ഡ്രാമ, ഹൃദയം, പ്രകാശന് പറക്കട്ടെ തുടങ്ങിയ ചിത്രങ്ങൾ നിര്‍മിച്ചത് വിശാഖാണ്. നടന്മാരായ അജു വര്‍ഗീസ്, ധ്യാന്‍ ശ്രീനിവാസന് എന്നിവര്‍ക്കൊപ്പം ഫണ്ടാസ്റ്റിക് ഫിലിംസ് നിര്‍മ്മാണ കമ്പനിയുടെ പങ്കാളി കൂടിയാണ് വിശാഖ്.
Post Your Comments