മലയാളികൾക്ക് ഏറെ പരിചിതരായ താര ദമ്പതികളാണ് അര്ജുനന് സോമശേഖറും സൗഭാഗ്യ വെങ്കിടേഷും. ഇരുവരും കുടുംബത്തിലെ വിശേഷങ്ങളും വാര്‍ത്തകളും ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. ഇപ്പോഴിതാ, ഒരു വിയോഗ വാർത്ത പങ്കുവച്ചു എത്തിയിരിക്കുകയാണ് താരങ്ങൾ.
അര്‍ജുന്റെ അമ്മയുടെ മരണവാര്‍ത്തയാണ് സൗഭാഗ്യ ആരാധകരോട് പങ്കുവച്ചത്. അമ്മയ്ക്കൊപ്പം അര്‍ജുനും സൗഭാഗ്യയും മകളും നില്ക്കുന്ന ചിത്രത്തിനൊപ്പം താരം കുറിച്ചത് ഇങ്ങനെ,
read also: 17കാരിയെ തട്ടിക്കൊണ്ടുപോയി: സംവിധായകനും സുഹൃത്തും പിടിയില്‍
‘ഞങ്ങളുടെ കണ്ണില്‍ നിന്നു മാഞ്ഞാലും, ഒരിക്കലും മനസ്സില്‍ നിന്നു മായില്ല ഇന്നു രാവിലെയാണ് അര്‍ജുന്റെ അമ്മ രാധ ടി കെ മരണമടയുന്നത്. തിരുവനന്തപുരം കോട്ടന്‍ഹില്‍ സ്ക്കൂളിലെ റിട്ടേര്‍ഡ് അധ്യാപികയാണ്. 73 വയസ്സായിരുന്നു’- സൗഭാഗ്യ കുറിച്ചു.
നിരവധി ആളുകള്‍ കുടുംബത്തിനു ആശ്വാസ വാക്കുകളുമായി പോസ്റ്റിനു താഴെ എത്തിയിട്ടുണ്ട്. അര്‍ജുന്റെ അച്ഛനും സഹോദരന്റെ ഭാര്യയും നഷ്ടമായിട്ട് അധിക നാളുകൾ ആയിട്ടില്ല.
Post Your Comments