GeneralLatest NewsMollywoodNEWS

അടിവസ്ത്രം വരെ അഴിച്ച് പരിശോധിച്ചു, മോശം അനുഭവം വെളിപ്പെടുത്തി സലീം കോടത്തൂര്‍

ഞാന്‍ മലപ്പുറം ജില്ലക്കാരനായത് കൊണ്ടും എന്റെ പേര് സലിം എന്നായതുമാണ്

ആല്‍ബം പാട്ടുകളിലൂടെ ശ്രദ്ധേയനായ ഗായകനാണ് സലീം കോടത്തൂര്‍. വിമാനത്താവളത്തില്‍ നേരിടേണ്ടി വന്ന ദുരവസ്ഥ വെളിപ്പെടുത്തി രംഗത്തെത്തിയിരിക്കുകയാണ് അദ്ദേഹം. താന്‍ മലപ്പുറം ജില്ലക്കാരനായത് കൊണ്ടും തന്റെ പേര് സലിം എന്നായതിനാലുമാണ് ചോദ്യം ചെയ്യപ്പെട്ടതെന്നും തന്റെ അടിവസ്ത്രം വരെ അഴിച്ച് പരിശോധിച്ചുവെന്നും സലീം സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച വീഡിയോയില്‍ പറഞ്ഞു.

താരത്തിന്റെ വാക്കുകൾ ഇങ്ങനെ,

പാസ്‌പോര്‍ട്ട് നോക്കിയ ശേഷം ബാഗ് പരിശോധിക്കണമെന്ന് പറഞ്ഞ് ബാഗ് തുറന്നവർ മലപ്പുറംകാരനായിട്ട് എന്താണ് കൊച്ചിയില്‍ വന്നത് എന്നാണ് ചോദിച്ചത്. എന്റെ അടിവസ്ത്രം പോലും ഊരി പരിശോധിച്ചു. മലപ്പുറം ജില്ലക്കാര്‍ ആരെങ്കിലും തെറ്റു ചെയ്തുവെന്ന് കരുതി എല്ലാ മലപ്പുറംകാരനെയും അങ്ങനെ കാണണോ.

read also: ഞാന്‍ പല ആംഗിളില്‍ നിന്നും ഉമ്മ കൊടുക്കുന്നതും അവന്റെ മടിയില്‍ കിടക്കുന്നതുമായ ചിത്രങ്ങളാണ് പുറത്ത് വന്നത്: മഞ്ജു

എനിക്ക് എന്റെ ജില്ല മാറാനോ പേര് മാറ്റാനോ പറ്റില്ല. എന്റെ ജോലിയുടെ കാര്യം പറഞ്ഞിട്ടും ഞാന്‍ ചെയ്ത വര്‍ക്കുകള്‍ കാണിച്ചിട്ടും എന്നെ മാനസികമായി പീഡിപ്പിച്ചു. പോകുമ്പോവും ഇത്തരത്തിലുള്ള ചോദ്യങ്ങള്‍ ഉണ്ടാകാറുണ്ടെങ്കിലും തിരികെവരുമ്പോള്‍ ഇത് അധികമാണ്. എന്റെ പേരാണ് അവര്‍ക്ക് പ്രശ്‌നം. എന്തുകൊണ്ടാണ് മാസം പലതവണ യാത്ര ചെയ്യുന്നതെന്നാണ് ഉദ്യോഗസ്ഥര്‍ ചോദിക്കുന്നത്.

ഞാന്‍ മനസിലാക്കുന്നത്, ഞാന്‍ മലപ്പുറം ജില്ലക്കാരനായത് കൊണ്ടും എന്റെ പേര് സലിം എന്നായതുമാണ് ചോദ്യം ചെയ്യപ്പെടുന്നതിന് കാരണം. മണിക്കൂറുകളോളും എയര്‍പോട്ടില്‍ പടിച്ചിരുത്തിയ ശേഷവും പരിശോധനക്ക് ശേഷവും ഉദ്യേഗസ്ഥരുമായി സംസാരിച്ചപ്പോള്‍ തെറ്റിദ്ധരിച്ചതാണ് എന്നായിരുന്നു അവരുടെ മറുപടി.

shortlink

Post Your Comments


Back to top button