ചലച്ചിത്ര നിര്‍മ്മാതാവ് വിശാഖ് സുബ്രഹ്മണ്യം വിവാഹിതനായി. സംരംഭകയായ അദ്വിത ശ്രീകാന്ത് ആണ് വധു. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും പങ്കെടുത്ത ചടങ്ങില്‍ സിനിമാ താരങ്ങളും സന്നിഹിതരായി. മോഹന്‍ലാല്‍, ശ്രീനിവാസന്, ധ്യാന്‍ ശ്രീനിവാസന്, അജു വര്‍ഗീസ്, വിനീത് ശ്രീനിവാസന്, എംജി ശ്രീകുമാര്‍, വിധു പ്രതാപ്, റഹ്മാന് ഉള്‍പ്പടെ നിരവധി പേര് സകൂടുംബമാണ് വിവാഹത്തില്‍ പങ്കെടുക്കാനെത്തിയത്.
ഈ വർഷം ഓഗസ്റ്റിലാണ് വിശാഖിന്റെ വിവാഹ നിശ്ചയം നടന്നത്. ഒരുകാലത്ത് മലയാള സിനിമയിലെ പ്രമുഖ നിര്‍മ്മാണ കമ്പനിയായിരുന്ന മെറിലാന്‍ഡ് സ്റ്റുഡിയോ ഉടമ പി സുബ്രഹ്മണ്യത്തിന്റെ ചെറുമകനാണ് വിശാഖ് സുബ്രഹ്മണ്യം.
ധ്യാന്‍ ശ്രീനിവാസന് സംവിധായകനായി അരങ്ങേറ്റം കുറിച്ച ‘ലവ് ആക്ഷന്‍ ഡ്രാമ’യിലൂടെയാണ് വിശാഖ് സുബ്രഹ്മണ്യം ചലച്ചിത്ര നിര്‍മ്മാണത്തിലേക്ക് എത്തിയത്. പിന്നീട് സാജന് ബേക്കറി സിന്‍സ് 1962 എന്ന ചിത്രവും ഇതേ ബാനര്‍ നിര്‍മ്മിച്ചു. ധ്യാന്‍ ഈ ചിത്രത്തിലെ നിര്‍മ്മാണ പങ്കാളിയായി.
Read Also:- വിനീതിന്റെ കൈപിടിച്ച് ശ്രീനിവാസൻ: ഒരിടവേളയ്ക്ക് ശേഷം പ്രിയ നടൻ പൊതുവേദിയിൽ
തുടർന്ന്, പ്രണവ് മോഹന്‍ലാലിനെ നായകനാക്കി വിനീത് ശ്രീനിവാസന് സംവിധാനം ചെയ്ത ഹൃദയം എന്ന ചിത്രത്തിലൂടെ മെറിലാന്‍ഡിന്റെ പേരില്‍ത്തന്നെ പുതിയ നിർമ്മാണ കമ്പനി വിശാഖ് ആരംഭിക്കുക ആയിരുന്നു. സിനിമാ നിര്‍മ്മാണത്തിനൊപ്പം തിരുവനന്തപുരത്ത് തിയേറ്ററുകളും ഈ ഗ്രൂപ്പിനുണ്ട്. ശ്രീകുമാര്‍, ശ്രീവിശാഖ്, ന്യൂ തിയേറ്ററുകളാണ് ഇവരുടെ ഉടമസ്ഥതയിലുള്ളത്.
Post Your Comments