ബോളിവുഡ് താര സുന്ദരി മലൈക അറോറയുടെ ജീവിതം പലപ്പോഴും വാർത്തകളിൽ നിറയാറുണ്ട്. അര്‍ബാസ് ഖാനുമായുള്ള ഇരുപത് വര്‍ഷത്തെ ദാമ്പത്യ ജീവിതം അവസാനിപ്പിച്ചതും തന്നെക്കാൾ പ്രായം കുറഞ്ഞ നടൻ അർജ്ജുൻ കപൂറുമായുള്ള താരത്തിന്റെ ബന്ധവുമെല്ലാം ഗോസിപ് കോളങ്ങളിലെ ചർച്ചയ്ക്ക് കാരണമായിരുന്നു. വിവാഹമോചിതയാവുന്നതിന്റെ തലേദിവസം രാത്രി എങ്ങനെയായിരുന്നുവെന്ന് പറയുന്ന മലൈകയുടെ വാക്കുകളാണ് ഇപ്പോള്‍ വൈറലാവുന്നത്.
read also: വിശാഖ് സുബ്രഹ്മണ്യത്തിന്റെ വിവാഹവേദിയില്‍ മലയാളത്തിന്റെ പ്രിയതാരങ്ങൾ !!
1998 ല്‍ വിവാഹിതരായ മലൈക അറോറയും അര്‍ബ്ബാസ് ഖാനും 2017 ലാണ് വേര്‍പിരിയുന്നത്. 2019 ല്‍ കരീന കപൂര്‍ ഖാന് അവതാരകയായിട്ടെത്തിയ വാട്ട് വുമണ്‍ വാണ്ട് എന്ന റേഡിയോ ഷോ യില്‍ അതിഥിയായി എത്തിയപ്പോഴാണ് മലൈക വിവാഹമോചനത്തെ കുറിച്ച് നടി തുറന്ന് സംസാരിച്ചത്.
‘വിവാഹമോചനം ഒരിക്കലും എളുപ്പമല്ല. ജീവിതത്തിലെടുക്കുന്ന മറ്റൊരു പ്രധാന തീരുമാനവും ഇതുപോലെ ആയിരിക്കില്ല. എല്ലാത്തിനൊടുവില്‍ ആരെയെങ്കിലും കുറ്റപ്പെടുത്തേണ്ടി വന്നേക്കും. ആര്‍ക്കെങ്കിലും നേരെ വിരല്‍ ചൂണ്ടി കുറ്റപ്പെടുത്തുന്നത് പൊതു മനുഷ്യ സ്വഭാവമാണ്. ആ സമയത്ത് ഞങ്ങള്‍ രണ്ട് പേരും അസന്തുഷ്ടമായ സാഹചര്യത്തിലൂടെയാണ് കടന്ന് പോയിരുന്നത്. അത് ചുറ്റുമുള്ളവരുടെയും ജീവിതത്തെ ബാധിച്ച് തുടങ്ങി. ഈ തീരുമാനം ശരിക്കും ആലോചിച്ച് എടുത്തതാണോന്ന് ഡിവോഴ്സിന്റെ തലേദിവസം രാത്രി പോലും തന്റെ വീട്ടുകാര്‍ ചോദിച്ചിരുന്നു. കാരണം നമ്മളെ കുറിച്ചോര്‍ത്ത് വിഷമിക്കുന്ന ആളുകളാണ് അവര്‍. മാധ്യമങ്ങള്‍ ഞങ്ങള്‍ക്ക് മര്യാദ നല്‍കിയെന്ന് തോന്നിയതിന് ശേഷമാണ് പുറത്ത് പറയുന്നത്. എടുത്ത തീരുമാനം ശരിയായിരുന്നു എന്ന് പിന്നീട് രണ്ടാള്‍ക്കും ജീവിതത്തിലൂടെ മനസിലായി’- താരം പറഞ്ഞു
Post Your Comments