![](/movie/wp-content/uploads/2021/12/jeethu-joseph.jpg)
മമ്മൂട്ടിക്കൊപ്പം സിനിമ ചെയ്യണമെന്ന തന്റെ ആഗ്രഹം ഇപ്പോഴും ബാക്കിയാണെന്ന് സംവിധായകൻ ജീത്തു ജോസഫ്. മമ്മൂട്ടിയോട് രണ്ട് സിനിമയുടെ കഥ പറഞ്ഞിരുന്നെങ്കിലും അദ്ദേഹത്തിന് അത് ഇഷ്ടപ്പെട്ടില്ലെന്നും തന്റെ നടക്കാതെ ഇരിക്കുന്ന വലിയൊരു ആഗ്രഹമാണെന്നും സംവിധായകൻ പറയുന്നു. ഹിറ്റ് ലിസ്റ്റിൽ ഇടം നേടിയ ചിത്രങ്ങളുടെ കഥയാണ് ജീത്തു മമ്മൂട്ടിയോട് പറഞ്ഞത്.
‘മമ്മൂക്കയോട് രണ്ട് സബ്ജക്ട് പറഞ്ഞിരുന്നു. അദ്ദേഹത്തിന് ഇഷ്ടപ്പെട്ടില്ല. ഒന്ന് എല്ലാവര്‍ക്കും അറിയാം. ഒന്ന് ‘ദൃശ്യം’ പിന്നെ ‘മെമ്മറീസ്’. മെമ്മറീസിന്റെ സ്‌ക്രിപ്റ്റ് കൊടുത്തപ്പോള്‍ അദ്ദേഹത്തിന് കണ്‍വിന്‍സിംഗ് ആയി തോന്നിയില്ല. ഒത്തിരി വര്‍ഷം മുമ്പാണ്. എന്റെ നടക്കാതെ ഇരിക്കുന്ന വലിയൊരു ആഗ്രഹമാണ്. ഒരു പടം എങ്ങനെയെങ്കിലും അസോസിയേറ്റ് ചെയ്യണമെന്ന് ആഗ്രഹമുണ്ട്’.
Read Also:- താടിവെച്ച മോഹന്‍ലാലിനെ കണ്ട് മടുത്തില്ലേ?, അദ്ദേഹം താടി എടുക്കും: തുറന്നു പറഞ്ഞ് ഭദ്രന്‍
‘നമുക്ക് ആഗ്രഹമുള്ളത് കൊണ്ട് മാത്രം കാര്യമില്ല. ഒരു ആക്ടറിന് സ്‌ക്രിപ്റ്റ് അയച്ചാല്‍ ഞാനെഴുതിയത് കൊണ്ട് ഇത് മഹത്താരമാവണമെന്ന് ഒരു നിര്‍ബന്ധവും ഇല്ല. നിങ്ങള്‍ക്കിഷ്ടപ്പെട്ടില്ലെങ്കില്‍ ഇഷ്ടപ്പെട്ടില്ലെന്ന് തന്നെ പറയാമെന്ന് ഞാന്‍ എപ്പോഴും പറയാറുണ്ട്. ആസിഫിന് ഒരു പടം ചെയ്യുമ്പോള്‍ അത് കണ്‍വിന്‍സ് ആവാതെ ആ സിനിമ ചെയ്യാന്‍ പറ്റുമോ’ ജീത്തു ജോസഫ് പറഞ്ഞു.
Post Your Comments