കേരളം 66 മത് കേരളപ്പിറവി ആഘോഷിച്ച വേളയിൽ മലയാളത്തനിമയുണർത്തുന്ന മനോഹരഗാനവുമായി എത്തിയിരിക്കുകയാണ് ട്രിനിറ്റി കോളേജ് ഓഫ് എഞ്ചിനീയറിംഗ് പൂർവ്വ വിദ്യാർഥികളും തേജ ഫൗണ്ടേഷനും. കേരളപ്പിറവിയോടനുബന്ധിച്ച് ഈസ്റ്റ് കോസ്റ്റ് ഓഡിയോസിലൂടെ പുറത്തിറക്കിയ ‘സുന്ദരകേരളം’ എന്ന ഗാനം പ്രേക്ഷക ശ്രദ്ധനേടുന്നു. സിജി സനലിന്റെ വരികൾക്ക് ആന്റോ മാത്യുവാണ് സംഗീതം ഒരുക്കിയിരിക്കുന്നത്. സ്നേഹ നായർ ആലപിച്ചിരിക്കുന്ന ഈ ഗാനം ചിത്രീകരിച്ചിരിക്കുന്നത് നന്ദു എം നായരും ആർ ജെ ജോസും ചേർന്നാണ്.
Post Your Comments