GeneralLatest NewsMollywoodNEWS

സുധി പപ്പയ്‌ക്കൊപ്പം!! മമ്മൂട്ടിയ്ക്ക് ഒപ്പമുള്ള ശരത്തിന്റെ ചിത്രം വൈറല്‍

27 വര്‍ഷങ്ങള്‍ക്കിപ്പുറം ഓണ്‍സ്ക്രീനിലെ പപ്പയെ നേരില്‍ കണ്ട് ശരത്

മമ്മൂട്ടി- പ്രിയാരാമൻ കൂട്ടുകെട്ടിൽ എത്തിയ ‘നമ്പര്‍ വണ്‍ സ്‌നേഹതീരം ബാംഗ്ലൂര്‍ നോര്‍ത്ത്’ എന്ന ചിത്രത്തിന് ഇന്നും പ്രേക്ഷകർ ഏറെയാണ്. ഫാസിലിന്റെ തിരക്കഥയില്‍ സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്ത ഈ ചിത്രത്തിൽ കുസൃതികുടുക്കകളായ സുധിയും അനുവുമായെത്തി പ്രേക്ഷകരുടെ ഇഷ്ടം കവര്‍ന്ന ബാലതാരങ്ങളാണ് ശരത് പ്രകാശും ലക്ഷ്മി മരക്കാറും.

27 വര്‍ഷങ്ങള്‍ക്കിപ്പുറം ഓണ്‍സ്ക്രീനിലെ പപ്പയെ നേരില്‍ കണ്ട് സമയം ചെലവഴിക്കാനായതിന്റെ സന്തോഷം പങ്കുവയ്ക്കുകയാണ് ശരത്. ’27 വര്‍ഷങ്ങള്‍ക്കു ശേഷം അദ്ദേഹത്തിനൊപ്പമൊരു ചിത്രം എടുക്കാനായതില്‍ അതീവ സന്തോഷവാനാണ്. അദ്ദേഹമെന്റെ തോളില്‍ തട്ടി പ്രിവിലേജ് എന്നു പറഞ്ഞപ്പോഴുള്ള വികാരം പ്രകടിപ്പിക്കാന്‍ കഴിയുന്നില്ല. നിങ്ങളുടെ സമയത്തിനും വളരെ മധുരതരമായ പെരുമാറ്റത്തിനും നന്ദി, മമ്മൂക്ക!,’- ശരത് കുറിച്ചു.

read also: ഫഹദ് ഫാസിലും പൃഥ്വിരാജും ഒന്നിക്കുന്നു: പ്രഖ്യാപനം നാളെ!!

ദി പ്രിന്‍സ്, അടിവാരം തുടങ്ങിയ സിനിമകളിലും ദൂരദര്‍ശനില്‍ സംപ്രേഷണം ചെയ്തിരുന്ന സീമന്തം എന്ന സീരിയലിലും ബാലതാരമായി അഭിനയിച്ച ശരത് ഇപ്പോള്‍ മോഡലിംഗിൽ സജീവമാണ്. ‘ബനോഫീ പൈ’ എന്നൊരു ഹ്രസ്വചിത്രവും ശരത് സംവിധാനം ചെയ്തിട്ടുണ്ട്.

shortlink

Related Articles

Post Your Comments


Back to top button