മികച്ച പ്രേക്ഷാഭിപ്രായം നേടി മുന്നേറുകയാണ് ഋഷഭ് ഷെട്ടി സംവിധാനം ചെയ്ത ‘കാന്താര’. ഏറ്റവും കൂടുതല്‍ കളക്ഷന്‍ നേടിയ രണ്ടാമത്തെ കന്നഡ ചിത്രമായ ‘കാന്താര’യിലെ ‘വരാഹരൂപം’ ഗാനത്തിനെതിരെ മോഷണ വിവാദം ഉയര്‍ത്തി തൈക്കുടം ബ്രിഡ്ജ് രംഗത്ത് വന്നിരുന്നു. ഇപ്പോള്‍ തിയേറ്ററിലും ഒടിടിയിലും യൂട്യൂബിലും വരാഹരൂപം പ്രദര്‍ശിപ്പിക്കുന്നത് തടഞ്ഞിരിക്കുകയാണ് കോടതി.
പാലക്കാട് പ്രിന്‍സിപ്പല്‍ ഡിസ്ട്രിക്‌ട് ആന്‍ഡ് സെഷന്‍സ് ജഡ്ജിയുടേതാണ് ഉത്തരവ്. മാതൃഭൂമി പ്രിന്‍റിങ്ങ് ആന്‍ഡ് പബ്ലിഷിംഗ് ലിമിറ്റഡ് നല്‍കിയ ഹരജിയിലാണ് ഉത്തരവ്.
read also: ‘ഇപ്പോഴും എപ്പോഴും’: വരനെ വെളിപ്പെടുത്തി തെന്നിന്ത്യന്‍ താര സുന്ദരി
സംവിധായകനായ ഋഷഭ് ഷെട്ടി,നിര്‍മ്മാതാക്കളായ ഹോംബാലെ ഫിലിംസ്, കേരളത്തിലെ വിതരണക്കാരായ പൃഥ്വിരാജ് പ്രൊഡക്ഷന്‍സ് പ്രൈവറ്റ് ലിമിറ്റഡ്, യൂട്യൂബ്, സ്‌പോട്ടിഫൈ, ആമസോണ്‍, വിങ്ക് മ്യൂസിക്, ഡിവോ മ്യൂസിക് ജിയോസവന്‍ എന്നിവരെയാണ് ഗാനം പ്രദര്‍ശിപ്പിക്കുന്നതില്‍ നിന്നും തടഞ്ഞത്. ഇനിയൊരു ഉത്തരവുണ്ടാകുന്നത് വരെ വിലക്ക് നിലനില്‍ക്കും.
തൈക്കൂടം ബ്രിഡ്ജ് നല്‍കിയ ഹർജിയില്‍ ഗാനം നിര്‍ത്തിവെക്കാന്‍ കോഴിക്കോട് സെഷന്‍സ് കോടതി ഉത്തരവിട്ടിരുന്നു. വിവാദങ്ങൾക്ക് പിന്നാലെ, ‘നവരസ’യുമായി ‘വരാഹരൂപ’ത്തിന് ബന്ധമില്ലെന്നും പാട്ട് കോപ്പിയടിച്ചിട്ടില്ലെന്നും ഇക്കാര്യം തൈക്കൂടം ബ്രിഡ്ജിനെ അറിയിച്ചിരുന്നുന്നെന്നും ഋഷഭ് ഷെട്ടി വിശദീകരിച്ചിരുന്നു.
Post Your Comments