രതീഷ് രഘുനന്ദന്റെ സംവിധാനത്തിൽ പുറത്തിറങ്ങിയ ചിത്രമാണ് ഉടൽ. ദുർഗ്ഗ കൃഷ്‌ണ, ഇന്ദ്രൻസ്, ധ്യാൻ ശ്രീനിവാസൻ എന്നിവർ കേന്ദ്ര കഥാപാത്രങ്ങളായ ചിത്രത്തിൽ ദുർഗ്ഗ അവതരിപ്പിച്ച ഷൈനി എന്ന കഥാപാത്രം ഏറെ ശ്രദ്ധേയമായിരുന്നു. സംസ്ഥാനത്തെ സമീപകാലത്ത് സ്ത്രീകൾ നടത്തുന്ന കുറ്റകൃത്യങ്ങളുടെ ഷൈനി എന്ന കഥാപാത്രത്തെ താരതമ്യം ചെയ്ത് സംസാരിക്കുകയാണ് രതീഷ് രഘുനന്ദൻ. കേരളത്തിലെ സ്ത്രീകുറ്റവാളികളെ വച്ച് നോക്കുമ്പോൾ തന്റെ സിനിമയിലെ ഷൈനി പാവമല്ലേയെന്ന് സംവിധായകൻ ചോദിക്കുന്നു.
സംവിധായകന്റെ പോസ്റ്റ്:
സത്യത്തില്‍ എന്റെ ഷൈനി പാവമല്ലേ.ഗ്രീഷ്മയെ, ലൈലയെ, ജോളിയെ, ഷെറിനെ, അനുശാന്തിയെ. സമീപകാല സ്ത്രീ കുറ്റവാളികളെ കുറിച്ചാലോചിക്കുമ്പോള്‍ സത്യത്തില്‍ ഷൈനി നിവര്‍ത്തി കേടുകൊണ്ട് ചെയ്തു പോയതല്ലേ. മുകളില്‍ പറഞ്ഞ ആര്‍ക്കുമില്ലാതിരുന്ന നിവര്‍ത്തികേടുകൊണ്ട്.
ഉടല്‍ കണ്ട് ഒരു ചെറിയ വിഭാഗം ആളുകളെങ്കിലും സംശയിച്ചിരുന്നു, ചോദിച്ചിരുന്നു, ഒരു സ്ത്രീക്ക് ഇങ്ങനൊയൊക്കെ പെരുമാറാനാകുമോയെന്ന്. എന്തിനേറെ, സിനിമ കാണാതെ കേട്ടറിവു കൊണ്ട് മാത്രം ഉടലില്‍ മുഴുവന്‍ സ്ത്രീ വിരുദ്ധതയെന്ന് ഡീഗ്രേഡ് ചെയ്ത യുവസംവിധായകനെ പോലുമറിയാം. ചുറ്റുമൊന്നു നോക്കൂ, ഷൈനിയേക്കാള്‍ കടുകട്ടി മനസ്സുള്ളവരെ കാണാം. ഒരു തരിമ്പു പോലും സഹതാപമര്‍ഹിക്കാത്ത കരിമ്പാറ മനസ്സുള്ളവരെ. സ്‌നേഹനിരാസവും അവഗണനയും മടുപ്പിക്കുന്ന ജീവിതാന്തരീക്ഷവുമാണ് സിനിമയിലെ ഷൈനിയെ കൊലയാളിയാക്കിയത്. ജീവിതത്തിലെ കൊലയാളികളുടെ, കൊലപാതകത്തിനുള്ള പ്രേരണകള്‍ കണ്ട് പേടിയാകുന്നു.
Post Your Comments