കഴിഞ്ഞ കുറച്ച് ആഴ്ചകളായി സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച ബാലയും എലിസബത്തും വേര്‍പിരിഞ്ഞോ ഇല്ലയോ എന്നാണ്. സ്വകാര്യ ജീവിതത്തെ കുറിച്ചുള്ള ചോദ്യങ്ങള്‍ വരുമ്പോള്‍, ‘നെക്‌സ്റ്റ് ക്വസ്റ്റിയന്‍’ എന്ന് പറഞ്ഞ് അടുത്തതിലേക്ക് കടക്കുമ്പോഴും എലിസബത്തിനെ കുറിച്ച് എന്തെങ്കിലും ഒക്കെ ബാല പറയുന്നുണ്ട്. തങ്ങളുടെ ബന്ധത്തെ കുറിച്ച് പരസ്യമാക്കാൻ ഇരുവരും ആഗ്രഹിക്കുന്നില്ല. ഇപ്പോഴിതാ എലിസബത്ത് തന്റെ യൂട്യൂബ് ചാനലിൽ പങ്കുവച്ച വീഡിയോ ആണ് സമൂഹമാധ്യമങ്ങളിൽ വൈറൽ.
ഡോ. എലിസബത്ത് ഉദയൻ എന്ന യൂട്യൂബ് ചാനലിലാണ് വ്യക്തിപരമായ കാര്യങ്ങളെക്കുറിച്ച് എലിസബത്ത് തുറന്നു പറയുന്നത്. ആളുകളെ അലട്ടുന്ന ജീവിതചര്യ രോഗങ്ങളെക്കുറിച്ചാണ് എലിസബത്ത് തന്റെ യൂട്യൂബ് ചാനലിലൂടെ ചർച്ച ചെയ്യുന്നത്. ഭാവനയിൽ നിന്നും പലരും മെനഞ്ഞെടുത്ത കാര്യങ്ങൾ പുറത്തുവരുന്നുണ്ടെന്നും അതൊന്നും തന്നെ ബാധിക്കില്ലെന്നും എലിസബത്ത് പറയുന്നു.
‘വ്യക്തിപരമായ കാര്യങ്ങളെക്കുറിച്ച് ഇപ്പോൾ ഒന്നും പറയാൻ ആഗ്രഹിക്കുന്നില്ല. ഭാവനയിൽ നിന്നും മെനഞ്ഞെടുത്ത പല കാര്യങ്ങളും പുറത്തുവരുന്നുണ്ട്. അതൊക്കെ പോട്ടെ അതിനെക്കുറിച്ചൊന്നും പറയുന്നില്ല. പറയാനുള്ളത് എന്റെ ക്വാളിഫിക്കേഷനെ കുറിച്ചാണ്. അത് എന്നെ ബാധിക്കുന്ന വിഷയം ആണ്. ഞാൻ സൈക്യാട്രിസ്റ്റ് ആണെന്ന് പലരും പറയുന്നു, എന്നാൽ അതല്ല സത്യം. ഞാൻ സൈക്യാട്രിസ്റ്റോ സൈക്കളോജിസ്‌റ്റോ അല്ല. ഞാൻ എംഡി പൂർത്തിയാക്കിയിട്ടില്ല. എംബിബിഎസ് മാത്രമാണ് കഴിഞ്ഞത്. എൻട്രൻസിന് പ്രിപ്പയർ ചെയ്തിരുന്നു. പക്ഷേ എക്സാം എഴുതിയിട്ടില്ല. ഇനി എഴുതണം എന്ന് കരുതുന്നു’, എലിസബത്ത് പറയുന്നു.
Post Your Comments