‘കുട്ടിക്കാലം മുതല്‍ ദൈവകോലം കണ്ട് വളര്‍ന്ന ഞാന്‍ വിശ്വസിക്കുന്ന കാര്യങ്ങളാണ് കാന്താരയിൽ അവതരിപ്പിച്ചിട്ടുള്ളത്’

കുട്ടിക്കാലം മുതല്‍ ദൈവകോലം കണ്ട് വളര്‍ന്ന താന്‍ വിശ്വസിക്കുന്ന കാര്യങ്ങളാണ് കാന്താരയിൽ അവതരിപ്പിച്ചിട്ടുള്ളതെന്ന് റിഷഭ് ഷെട്ടി. ആരേയും വേദനിപ്പിക്കാന്‍ ആഗ്രഹിച്ചിട്ടില്ലെന്നും ആ വിശ്വാസ വ്യവസ്ഥയില്‍ നിന്നുള്ള കുടുംബത്തില്‍ നിന്നാണ് താന്‍ വരുന്നതെന്നും റിഷഭ് ഷെട്ടി പറയുന്നു. ‘കാന്താര’ അന്ധവിശ്വാസമാണെന്ന തരത്തില്‍ ഉയരുന്ന വിമര്‍ശനങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

‘ഞാന്‍ കണ്ടതും വിശ്വസിക്കുന്നതുമായ കാര്യങ്ങളാണ് കാന്താരയിലൂടെ അവതരിപ്പിച്ചത്. പ്രകൃതിക്കും മനുഷ്യനും ഇടയിലുള്ള പാലം പോലെയാണ് ദൈവത്തിന്റെ സന്ദേശം എന്നാണ് വിശ്വസിക്കുന്നത്. സിനിമയിലൂടെ പോസിറ്റിവിറ്റി പ്രചരിപ്പിക്കാനാണ് ആഗ്രഹിച്ചത്. ആരേയും വേദനിപ്പിക്കാന്‍ ആഗ്രഹിച്ചിട്ടില്ല’.

‘അതിനെ ആരെങ്കിലും അന്ധവിശ്വാസം എന്ന് വിളിച്ചാല്‍ ഒന്നും ചെയ്യാനാകില്ല. വര്‍ഷങ്ങളായി ദൈവത്തിന്റെ പാരമ്പര്യം കാത്തുസൂക്ഷിക്കുന്ന ആളുകളെ വേദനിപ്പിക്കാന്‍ ഞാന്‍ ആഗ്രഹിച്ചില്ല. സിനിമയുടെ കഥയെ കുറിച്ച് അവരോട് ആലോചിച്ചു. സിനിമയ്ക്ക് ആധികാരികത കൊണ്ടുവരാന്‍ അവര്‍ ഒരുപാട് സഹായിച്ചിട്ടുണ്ട്’.

Read Also:- ജൂനിയര്‍ എൻടിആറിന്റെ ‘എൻടിആര്‍ 30’ അണിയറയിൽ ഒരുങ്ങുന്നു

‘കുട്ടിക്കാലം മുതല്‍ ദൈവക്കോലം കണ്ടിട്ടുണ്ട്. ആ വിശ്വാസ വ്യവസ്ഥയില്‍ നിന്നുള്ള കുടുംബത്തില്‍ നിന്നാണ് താന്‍ വരുന്നത്. ഇത് തന്റെ ഗ്രാമത്തില്‍ നിന്നുള്ള യഥാര്‍ത്ഥ കഥയാണ്. തങ്ങള്‍ കെട്ടിപ്പൊക്കിയ ‘കാന്താര ലോകം’ എന്റെ സാങ്കല്പിക ദര്‍ശനമാണ്’ റിഷഭ് ഷെട്ടി പറയുന്നു.

Share
Leave a Comment