‘ആര്‍ആര്‍ആര്‍’ എന്ന മെഗാ ഹിറ്റിന് ശേഷം ജൂനിയര്‍ എൻടിആറിന്റെ പുതിയ സിനിമയുടെ വിശേഷങ്ങള്‍ക്കായി കാത്തിരിക്കുകയാണ് ആരാധകര്‍. ‘എൻടിആര്‍ 30’ എന്ന് താല്‍ക്കാലികമായി പേരിട്ട ചിത്രത്തിലാണ് താരം ഇനി നായകനാകുന്നത്. കൊരടാല ശിവ സംവിധാനം ചെയ്യുന്ന സിനിമയെ കുറിച്ച് പുതിയ അപ്‍ഡേറ്റ് പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവർത്തകർ.
‘എൻടിആര്‍ 30’ന്റെ ചിത്രീകരണം വൈകാതെ തുടങ്ങുമെന്നാണ് ചിത്രത്തിന്റെ അണിയറപ്രവർത്തകർ അറിയിച്ചിരിക്കുന്നത്. പ്രൊഡക്ഷൻ ഡിസൈനര്‍ സാബു സിറിലാണ്. ഛായാഗ്രാഹണം രത്‍നവേലുവും. അതേസയമം, ചിത്രത്തിന്റെ പ്രീ പ്രൊഡക്ഷൻ ജോലികൾ ആരംഭിച്ചതായി ‘എൻടിആര്‍ 30’ന്റെ പ്രവര്‍ത്തകര്‍ ട്വീറ്റ് ചെയ്യുന്നു.
Read Also:- പ്രഥമ കേരള പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു: എംടിക്ക് കേരള ജ്യോതി, മമ്മൂട്ടി ഉൾപ്പെടെ 3 പേർക്ക് കേരള പ്രഭ
അതേസമയം, കരുത്തുറ്റ കഥകളാല്‍ വെള്ളിത്തിരയില്‍ വിസ്‍മയം തീര്‍ക്കുന്ന തമിഴ് സംവിധായകൻ വെട്രിമാരനുമായി ജൂനിയര്‍ എൻടിആര്‍ കൈകോര്‍ക്കുന്നുവെന്നും റിപ്പോര്‍ട്ട് വന്നിരുന്നു. വെട്രിമാരൻ സംവിധാനം ചെയ്യുന്ന ചിത്രത്തിന് ജൂനിയര്‍ എൻടിആര്‍ സമ്മതം മൂളി എന്നാണ് റിപ്പോര്‍ട്ടുകള്‍. ഇക്കാര്യത്തില്‍ ജൂനിയര്‍ എൻടിആര്‍ ഔദ്യോഗിക സ്ഥിരീകരണം നല്‍കിയിട്ടില്ല.
Leave a Comment