
തിരക്കഥാകൃത്തായും നടനായും മലയാള സിനിമയിൽ തന്റേതായ ഇടം നേടിയ താരമാണ് ബിബിന്‍ ജോര്‍ജ്. ചെറുപ്പത്തില്‍ പോളിയോ ബാധിച്ചു ഒരു കാലിന് സ്വാധീനം കുറഞ്ഞു പോയ ബിബിന്‍ അതിനെ മറികടന്ന് നായകനായും വില്ലനായും തിളങ്ങി. ബിബിന്‍ തന്റെ വിശേഷങ്ങള്‍ ഒക്കെ സോഷ്യല്‍ മീഡിയയിലൂടെ ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. ഇപ്പോഴിതാ, ബിബിന്‍ പങ്കുവെച്ചോരു പോസ്റ്റാണ് ആരാധകരുടെ ശ്രദ്ധനേടുന്നത്.
read also: പേരിന് മാത്രമൊരു ഭാര്യ, ചെലവിന് പണം തരില്ല, രണ്ടാം മാസത്തിൽ വേർപിരിഞ്ഞു: തെസ്നി ഖാന്
ആദ്യമായി റാമ്പില്‍ നടന്നതിന്റെ സന്തോഷം അറിയിച്ചു കൊണ്ടുള്ളതായിരുന്നു ബിബിന്റെ പോസ്റ്റ്.
‘കുഞ്ഞിലേ… ഞാന്‍ നടക്കുമോ… എന്നായിരുന്നു… എന്റെ വീട്ടുകാരുടെ ഭയം…പക്ഷെ ദൈവാനുഗ്രഹത്താല്‍ ഞാന്‍ നടന്നു…നടന്നു നടന്ന്… റാമ്പിലും…നടന്നു… ഇനിയും ഒരുപാട് ദൂരം നടക്കാനുണ്ട്.. ഇത് ഒരു തുടക്കം മാത്രം,’ -എന്നാണ് ബിബിന്‍ കുറിച്ചത്.
Post Your Comments