കോമഡി വേഷങ്ങളിലും ക്യാരക്ടര്‍ റോളുകളിലും തന്റെ പ്രതിഭ തെളിയിച്ച കലാകാരിയാണ് തെസ്‌നി ഖാന്‍. എംജി ശ്രീകുമാര്‍ അവതാരകനായ പറയാം നേടാം എന്ന പരിപാടിയിൽ തന്റെ ജീവിതത്തെക്കുറിച്ച് താരം തുറന്നു പറഞ്ഞിരുന്നു. വിവാഹത്തെക്കുറിച്ച് തെസ്‌നി ഖാന്‍ പറയുന്നത് തനിക്ക് പറ്റിയ ഒരു അബദ്ധമാണെന്നാണ്.
‘ജീവിതത്തില്‍ എല്ലാവര്‍ക്കും ഓരോ അബദ്ധങ്ങള്‍ പറ്റില്ലേ. അങ്ങനെ എനിക്ക് പറ്റിയ അബദ്ധമാണ് എന്റെ വിവാഹം. സിനിമയില്‍ ആയാലും ജീവിതത്തില്‍ ആയാലും വളരെ അധികം കരുതലോടെ ജീവിയ്ക്കുന്ന പെണ്ണാണ് ഞാന്‍. എന്നിട്ടും എനിക്ക് അബദ്ധം പറ്റി. രണ്ട് മാസം മാത്രമേ ആ ദാമ്പത്യം ഉണ്ടായിരുന്നുള്ളൂ. കല്യാണം എന്ന് പറയുമ്പോള്‍ ഒരു പെണ്ണിന് ആദ്യം മനസ്സില്‍ വരുന്നത് സംരക്ഷണം എന്നതാണല്ലോ. വിവാഹം ചെയ്യുന്ന ആളില്‍ നിന്നും നമ്മള്‍ പ്രതീക്ഷിക്കുന്നത് അതാണ്. കെട്ടിക്കഴിഞ്ഞിട്ട്, അവള്‍ എന്തെങ്കിലും ചെയ്തോട്ടെ, എങ്ങനെയെങ്കിലും ജീവിക്കട്ടെ എന്ന് കരുതുന്നവരോടൊപ്പം എന്തിനാണ് ഒരു ദാമ്പത്യ ജീവിതം നയിക്കുന്നത്’ -തെസ്‌നി പറഞ്ഞു.
read also: കാമുകനെ പരിചയപ്പെടുത്തി ബിഗ് ബോസ് താരം, ഇയാള്‍ വിവാഹിതനല്ലേയെന്ന സംശയവുമായി ആരാധകര്‍!
‘പത്ത് പതിനാറ് വര്‍ഷങ്ങള്‍ക്ക് മുന്‍പാണ് വിവാഹം നടന്നത്. വളരെ ലളിതമായി നടന്ന ഒരു ചടങ്ങ് ആയിരുന്നു. എന്നാല്‍ വിവാഹം കഴിഞ്ഞ് കുറച്ച് നാളുകള്‍ കഴിഞ്ഞപ്പോള്‍ തന്നെ ആള് നമ്മളെ നോക്കില്ലെന്നും കെയര്‍ ചെയ്യില്ലെന്നും നമുക്ക് വേണ്ടത് ഒന്നും ചെയ്തു തരില്ലെന്നും മനസിലായി. എന്നെ നോക്കാത്ത ഒരാളുടെ അടുത്ത് ഒരു തൊഴിലില്ലാതെ ഞാനെന്ത് ചെയ്യുമായിരുന്നു തന്റെ അച്ഛനെയും അമ്മയെയും എങ്ങിനെ നോക്കും. പുള്ളിയുടെ സുഹൃത്തുക്കളും ഇതിനെപറ്റി പറഞ്ഞപ്പോള്‍ ആ ദാമ്പ ത്യ ബന്ധം വേണ്ട എന്ന് ഞാനും തീരുമാനിക്കുകയായിരുന്നു’ എന്നും താരം പങ്കുവച്ചു.
Post Your Comments