‘കൂട്ടയിടിയും കൂട്ട മരണവും ഒഴിവാക്കാന്‍’ 1744 വൈറ്റ് ആള്‍ട്ടോ റിലീസ് മാറ്റി

വിന്‍സി അലോഷ്യസ് ആണ് നായിക.

സഹതാരമായും നായകനായും മലയാള സിനിമയിൽ തിളങ്ങുന്ന താരമാണ് ഷറഫുദ്ദീന്‍. താരത്തിന്റെ പുതിയ ചിത്രയാണ് 1744 വൈറ്റ് ആള്‍ട്ടോ. സെന ഹെഗ്‌ഡെ സംവിധാനം ചെയ്യുന്ന ഈ നവംബര്‍ നാലിനു പ്രദര്‍ശനത്തിന് എത്തുമെന്നായിരുന്നു ആദ്യം പ്രഖ്യാപിച്ചിരുന്നത്. എന്നാൽ, ചിത്രത്തിന്റെ റിലീസ് മാറ്റിയിരിക്കുകയാണ് ഇപ്പോൾ.

‘കൂട്ടയിടിയും കൂട്ട മരണവും ഒഴിവാക്കാന്‍ 1744 വൈറ്റ് ആള്‍ട്ടോ നവംബര്‍ 18ലേക്ക് റിലീസ് നീക്കി വെച്ചിരിയ്ക്കുന്ന വിവരം അറിയിച്ചു കൊള്ളുന്നു’, ഷറഫുദ്ദീന്‍ കുറിച്ചു.

read also: ഞാന്‍ നടക്കുമോ എന്നായിരുന്നു വീട്ടുകാരുടെ ഭയം, ഇന്ന് ഞാന്‍ റാമ്പിലും നടന്നു: ബിബിൻ

തിങ്കളാഴ്ച നിശ്ചയം എന്ന ഹിറ്റ് ചിത്രത്തിന് ശേഷം സെന്ന സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിൽ വിന്‍സി അലോഷ്യസ് ആണ് നായിക. രാജേഷ് മാധവന്‍, നവാസ് വള്ളിക്കുന്ന്, ആര്യ സലിം, ആനന്ദ് മന്‍മഥന്‍, സജിന്‍ ചെറുകയില്‍, ആര്‍ജെ നില്‍ജ, രഞ്ജി കാങ്കോല്‍ എന്നിവരാണ് മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഡ്രീം ബിഗ് ഫിലിംസ് വിതരണത്തിന് എത്തിക്കുന്ന ചിത്രം കബിനി ഫിലിംസിന്റെ ബാനറില്‍ മൃണാള്‍ മുകുന്ദന്‍, ശ്രീജിത്ത് നായര്‍, വിനോദ് ദിവാകര്‍ എന്നിവര്‍ ചേര്‍ന്നാണ് നിര്‍മ്മിക്കുന്നത്.

Share
Leave a Comment