GeneralLatest NewsMollywoodNEWS

മഞ്ജിമ മോഹൻ വിവാഹിതയാകുന്നു; വരൻ യുവനടൻ

പ്രശസ്ത ഛായാഗ്രാഹകനായ വിപിൻ മോഹന്റെ മകളാണ് മഞ്ജിമ മോഹൻ.

മലയാളത്തിന്റെ യുവനടി മഞ്ജിമ മോഹൻ വിവാഹിതയാകുന്നു. നടൻ ഗൗതം കാർത്തിക്കാണ് വരൻ. ഇരുവരും തമ്മിൽ പ്രണയത്തിലായിരുന്നു. ജീവിതത്തിൽ എല്ലാം നഷ്ടപ്പെട്ട അവസ്ഥയിൽ കാവൽ മാലാഖയായി വന്ന ആളാണ് ഗൗതമെന്നും ആ ബന്ധം തന്റെ കാഴ്ചപ്പാടുകളെല്ലാം മാറ്റിമറിച്ചെന്നും മഞ്ജിമ പറയുന്നു.

read also:57 കാരന്റെ വധു 25 കാരി: നടൻ ബബ്ലൂ പൃഥ്വിരാജിന്റെ വിവാഹവാർത്ത വൈറൽ

മഞ്ജിമയും ഗൗതവും പ്രണയത്തിലാണെന്നും ഇരുവരുടെയും വിവാഹം ഉറപ്പിച്ചതായുമുള്ള റിപ്പോര്‍ട്ടുകള്‍ നേരത്തെ പ്രചരിച്ചിരുന്നു. ദേവരാട്ടം എന്ന ചിത്രത്തിന്റെ ഷൂട്ടിനിടയിൽ വച്ചാണ് ഇരുവരും പ്രണയത്തിലാകുന്നത്

പ്രശസ്ത ഛായാഗ്രാഹകനായ വിപിൻ മോഹന്റെ മകളാണ് മഞ്ജിമ മോഹൻ.

shortlink

Related Articles

Post Your Comments


Back to top button