റിഷഭ് ഷെട്ടി രചനയും സംവിധാനവും നിര്‍വ്വഹിച്ച് കേന്ദ്ര കഥാപാത്രത്തെയും അവതരിപ്പിച്ച ‘കാന്താര’ ഇന്ന് സിനിമ ലോകത്തെ ചർച്ച വിഷയമാണ്. നിരവധി പ്രമുഖരാണ് ചിത്രത്തെ പ്രശംസിച്ച് രംഗത്തെത്തിയത്. സെപ്റ്റംബര്‍ 30ന് ആദ്യമെത്തിയ കന്നഡ പതിപ്പ് കര്‍ണാടകത്തിന് പുറത്തും പതിയെ പ്രേക്ഷക ശ്രദ്ധയും കൈയടിയും നേടാന്‍ തുടങ്ങിയതോടെയാണ് ഹിന്ദി, തെലുങ്ക്, തമിഴ്, മലയാളം മൊഴിമാറ്റ പതിപ്പുകള്‍ അണിയറക്കാര്‍ പുറത്തിറക്കിയത്.
ആ പതിപ്പുകളും വിജയം നേടുന്ന കാഴ്ചയാണ് ഇപ്പോള്‍. ഇന്ത്യയില്‍ നിന്ന് നേടുന്നത് കൂടാതെ വിദേശത്ത് റിലീസ് ചെയ്യപ്പെട്ട ചിത്രം നേട്ടം കൊയ്യുകയാണ്. അമേരിക്കയില്‍ ചിത്രം ഇതിനകം നേടിയത് 1.5 മില്യണ്‍ ഡോളറാണെന്ന് (12.3 കോടി) ഇന്ത്യന്‍ ചിത്രങ്ങളുടെ അവിടുത്തെ വിതരണക്കാരായ പ്രൈം മീഡിയ അറിയിക്കുന്നു.
എല്ലാ ഭാഷാ പതിപ്പുകളും യുഎസില്‍ റിലീസ് ചെയ്തിട്ടുണ്ട്. ഇതില്‍ കന്നഡ പതിപ്പിനാണ് കളക്ഷന്‍ ഏറ്റവും കൂടുതല്‍. ഒരു മില്യണ്‍ ഡോളറും കന്നഡ ഒറിജിനലിനാണ്. തെലുങ്ക്, ഹിന്ദി, തമിഴ് പതിപ്പുകള്‍ ചേര്‍ന്ന് .5 മില്യണും നേടി. ആഗോള ബോക്സ് ഓഫീസില്‍ ഇതിനകം 200 കോടി ക്ലബ്ബില്‍ ഇടംപിടിച്ചിട്ടുണ്ട് ചിത്രം.
Read Also:- ‘പ്രണയം രാഷ്ട്രീയമാണ്, പാഠ്യ പദ്ധതിയിൽ ഉൾപ്പെടുത്തേണ്ട സമയം അതിക്രമിച്ചിരിക്കുന്നു’: ഹരീഷ് പേരടി
ഹൊംബാളെയുടെ ബാനറില്‍ വിജയ് കിരഗണ്ഡൂര്‍ നിര്‍മ്മിച്ച ചിത്രത്തില്‍ സപ്‍തമി ഗൌഡ, കിഷോര്‍, അച്യുത് കുമാര്‍, പ്രമോദ് ഷെട്ടി, ഷനില്‍ ഗുരു, പ്രകാശ് തുമിനാട്, മാനസി സുധീര്‍, നവീന്‍ ഡി പടീല്‍, സ്വരാജ് ഷെട്ടി, ദീപക് റായ് പനാജി, പ്രദീപ് ഷെട്ടി, രക്ഷിത് രാമചന്ദ്രന്‍ ഷെട്ടി, പുഷ്‍പരാജ് ബൊല്ലാറ തുടങ്ങിയവരാണ് മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
Post Your Comments