ഇക്കുറി ഉണരും ലോകകപ്പിന് ഒത്തിരി ആവേശം: മോഹൻലാലിന്റെ ‘ട്രിബ്യൂട്ട് ടു വേള്‍ഡ് കപ്പ് ഫുട്ബോൾ’ ഏറ്റെടുത്ത് ആരാധകർ

കൊച്ചി: ഫിഫ ഫുട്ബോൾ ലോകകപ്പ് ആരംഭിക്കാൻ ദിവസങ്ങൾ മാത്രം ശേഷിക്കേ ആവേശം നിറച്ച് കേരളത്തിൽ നിന്നൊരു ട്രിബ്യൂട്ട് ഗാനവുമായി എത്തിയിരിക്കുകയാണ് നടൻ മോഹൻലാൽ. മോഹൻലാൽ ആലപിച്ചിരിക്കുന്ന ഈ ഗാനം ഇന്നലെ രാത്രിയാണ് റിലീസ് ചെയ്തത്. റിലീസ് ചെയ്ത് നിമിഷങ്ങൾക്കുളിൽ സംഭവം വൈറലായിട്ടുണ്ട്.

വളരെ മനോഹരമായ ഗാനത്തിന്റെ ദൃശ്യങ്ങൾ ഒരുക്കിയിരിക്കുന്നത്. ഒപ്പം മോഹൻലാലിന്റെ വളരെ എനർജറ്റിക്ക് പെർഫോമെൻസും കൂടി ചേർന്നപ്പോൾ വീഡിയോ ആരാധകർ ഏറ്റെടുത്തു. ആശിര്‍വാദ് സിനിമാസിന്‍റെ ബാനറില്‍ ആന്‍റണി പെരുമ്പാവൂര്‍ നിര്‍മ്മിച്ചിരിക്കുന്ന വീഡിയോ ഗാനം സംവിധാനം ചെയ്തിരിക്കുന്നത് ടി കെ രാജീവ് കുമാറാണ്.

Read Also:- ഉമ്മൻ ചാണ്ടിക്ക് പിറന്നാൾ ആശംസകൾ അറിയിക്കാൻ നേരിട്ടെത്തി മമ്മൂട്ടി

ഹൃദയം എന്ന ചിത്രത്തിലെ സൂപ്പർ ഹിറ്റ് ഗാനങ്ങൾ ഒരുക്കിയ ഹിഷാം അബ്ദുൾ വഹാബ് സംഗീതമൊരുക്കിയ ഈ ഗാനത്തിന് വരികൾ രചിച്ചത് കൃഷ്ണദാസ് പങ്കിയാണ്. ഗാനത്തിന്റെ അവസാനം ‘സമയം ഇവിടെ നിശ്ചലമാവുകയാണ്, ലോകകപ്പ് തുടങ്ങുമ്പോൾ’ എന്ന വാചകം പറഞ്ഞ് വീഡിയോ ഗാനം അവസാനിക്കുന്നത് മോഹൻലാലിന്റെ ശബ്ദത്തോട് കൂടി തന്നെയാണ്.

Share
Leave a Comment