ബേസിൽ ജോസഫ്, ദർശന രാജേന്ദ്രൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി വിപിൻ ജോസ് ഒരുക്കിയ ചിത്രമാണ് ‘ജയ ജയ ജയ ജയ ഹേ’. ഒരു പെൺകുട്ടി ചെറുപ്പം മുതൽ കടന്നുപോകുന്ന പലഘട്ടങ്ങളും അഭിമുഖീകരിക്കുന്ന സന്ദർഭങ്ങളും ആണ് സിനിമയിൽ പറയുന്നത്. ജയ എന്ന കഥാപാത്രമായിട്ടാണ് ചിത്രത്തിൽ എത്തുന്നത്. രാജേഷ് എന്നാണ് ബേസിലിന്റെ കഥാപാത്രത്തിന്റെ പേര്. ജയയെ രാജേഷ് പെണ്ണു കാണാൻ വരുമ്പോൾ സഹോദരൻ ജയയുടെ പഠിത്തത്തെ കുറിച്ച് പറയുന്നത് തമാശയായാണ് ചിത്രീകരിച്ചത് എങ്കിലും അത് വളരെ സീരിയസ് ആയ കാര്യമാണ് എന്ന് പറയുകയാണ് ബേസിൽ ജോസഫ്. ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് നടൻ ഇക്കാര്യങ്ങൾ പറയുന്നത്.
ബേസിലിന്റെ വാക്കുകൾ:
പെണ്ണുകാണാന്‍ വരുന്ന ചെറുക്കനോടും വീട്ടുാകാരോടും കല്യാണ ശേഷം പെണ്‍കുട്ടിക്ക് പഠിക്കാന്‍ പോകാന്‍ അനുവാദം ചോദിക്കുന്നത് തന്നെ തെറ്റാണ്. പെണ്ണുകാണാന്‍ വന്നിരിക്കുമ്പോള്‍ ജയയുടെ വീട്ടുകാര്‍ക്കൊക്കെ ഇത് ചോദിക്കാന്‍ മടിയാണ്. അവസാനം ജയയ്ക്ക് പഠിക്കാന്‍ പോണം എന്ന് ആങ്ങളയാണ് ചോദിക്കുന്നത്. എന്ത് ബില്‍ഡ് അപ്പാണ് ഈയൊരു ചോദ്യം ചോദിക്കാന്‍?.
ഇത് ചോദിക്കുന്നത് തന്നെ തെറ്റാണ്. കെട്ടാന്‍ വന്നിരിക്കുന്നവന്റെ അടുത്ത് പഠിക്കാന്‍ പോകാന്‍ അനുവാദം ചോദിക്കേണ്ട കാര്യമില്ല. പഠിക്കാന്‍ പോണമെങ്കില്‍ പോണം. ഇത് വളരെ സീരിയസായുള്ള കാര്യമാണ്. കല്യാണം കഴിഞ്ഞ് തമ്മിൽ സംസാരങ്ങളുണ്ടാകണം എന്നതിനപ്പുറം ഇതില്‍ അനുവാദം ചോദിക്കേണ്ട കാര്യമില്ല. പക്ഷെ സിനിമയില്‍ ഇത് ഹ്യൂമറിലൂടെയാണ് ട്രീറ്റ് ചെയ്തിരിക്കുന്നത്. കാണുന്നവര്‍ക്ക് ചിരി വരുമെങ്കിലും ഓ ഞാനും ഇങ്ങനെയൊക്കെ തന്നെയാണല്ലോ എന്ന് എല്ലാവര്‍ക്കും തോന്നും. അങ്ങനെയാണ് ഈ സിനിമയെ ട്രീറ്റ് ചെയ്തിരിക്കുന്നത്.
Post Your Comments