GeneralLatest NewsMollywoodNEWS

ഭർത്താവിന്റെ ശവസംസ്കാര കർമ്മങ്ങൾ ചെയ്തത് താൻ, നിരവധി കുറ്റപ്പെടുത്തലുകൾ സഹിക്കേണ്ടി വന്നു: മീന

ഞാൻ എന്റെ ഭർത്താവിന് വേണ്ടി ചെയ്യ്ത കാര്യങ്ങൾ എന്തിനാണ് മറ്റുള്ളവർ ചിന്തിക്കുന്നത്.

മലയാളത്തിന്റെ പ്രിയ നടിയാണ് മീന. താരത്തിന്റെ ഭർത്താവിന്റെ മരണം സിനിമാ ലോകത്തെ ഞെട്ടിച്ച ഒന്നായിരുന്നു. വിദ്യാസാഗറിന്റെ മരണവുമായി ബന്ധപ്പെട്ട കാര്യങ്ങളെക്കുറിച്ചു മീന പറഞ്ഞ വാക്കുകൾ ശ്രദ്ധനേടുന്നു.

‘തന്റെ ഭർത്താവു മരിച്ചപ്പോൾ താൻ ആയിരുന്നു ശവ സംസ്കാര കർമ്മങ്ങൾ ചെയ്തത്. എന്നാൽ, താൻ അങ്ങനെ ചെയ്യ്തതിന്റെ പേരിൽ ഒരുപാട് പഴി വാങ്ങേണ്ടി വന്നു. ആ സമയം എന്റെ മനസ് വേറൊരു ലോകത്താണ് ഞാൻ ഒന്നും അറിയുന്നു പോലുമില്ലായിരുന്നു. ഞാൻ എന്റെ ഭർത്താവിനോടുള്ള കടമയാണ് ചെയ്യ്തത്. എന്റെ ഭർത്താവിന് എന്താണ് ഇഷ്ട്ടം എന്ന് എനിക്കെ അറിയൂ’ -മീന പറയുന്നു.

read also: ഏത് നാശം പിടിച്ച നേരത്താണ് ഞാൻ നിന്നെ ഇങ്ങോട്ട് ക്ഷണിച്ചത്’: ഒളിക്കാമറയിലെടുത്ത ചിത്രവുമായി വി കെ ശ്രീരാമൻ

ഞാൻ എന്റെ ഭർത്താവിന് വേണ്ടി ചെയ്യ്ത കാര്യങ്ങൾ എന്തിനാണ് മറ്റുള്ളവർ ചിന്തിക്കുന്നത്. അദ്ദേഹത്തിന്റെ ചിന്താഗതി എന്തണുന്നു എനിക്കെ അറിയൂ, അദ്ദേഹം ആഗ്രഹിക്കുന്നത് ഞാൻ ആ കർമങ്ങൾ ചെയ്യാൻ ആണ്, സാഗർ വളരെ പ്രാക്ടിക്കൽ ആയ ഒരാൾ ആയിരുന്നു. എന്റെ അച്ഛൻ മരിച്ചപ്പോൾ ഞാൻ അദ്ദേഹത്തിനോട് പറഞ്ഞു അച്ഛന് വേണ്ട കർമങ്ങൾ ചെയ്യാൻ. എന്നാൽ, അദ്ദേഹം എന്നോട് പറഞ്ഞത് നീ അദ്ദേഹത്തിന്റെ മകൾ ആണ്, അതുകൊണ്ടു നിനക്കാണ് ഇതിനെ അവകാശം. അതാണ് അദ്ദേഹം. അപ്പോൾ അദ്ദേഹത്തിന്റെ മരണത്തിലെ ചടങ്ങുകൾ എനിക്കും മക്കൾക്കും ചെയ്യാം.- മീന പറഞ്ഞു

shortlink

Related Articles

Post Your Comments


Back to top button