സമാന്തയെ ബാധിച്ച മയോസൈറ്റിസ് രോഗം എന്താണ്? ലക്ഷണങ്ങൾ എന്തൊക്കെ? രോഗം വരാതിരിക്കാൻ ശ്രദ്ധിക്കേണ്ടത് എങ്ങനെ?

താൻ മയോസൈറ്റിസ് എന്ന അപൂർവ്വ രോഗം ബാധിച്ച് ചികിത്സയിൽ ആണെന്ന് നടി സമാന്ത കഴിഞ്ഞ ദിവസം വെളിപ്പെടുത്തിയിരുന്നു. താരത്തിന് ഒരുപാട് ആരോഗ്യപ്രശ്നങ്ങൾ ഉണ്ട് എന്നും താരം ചികിത്സയ്ക്കുവേണ്ടി അമേരിക്കയിലാണ് എന്നും ഒക്കെയുള്ള റിപ്പോർട്ടുകൾക്കിടെയാണ് തന്റെ ആരോഗ്യ സ്ഥിതിയെ കുറിച്ച് സമാന്ത തന്നെ ആരാധകരോട് വെളിപ്പെടുത്തിയത്. തനിക്ക് മയോസൈറ്റിസ് രോഗമാണ് എന്നാണ് താരം പറഞ്ഞിരിക്കുന്നത്.

വീക്കം എന്നാണ് ഈ രോഗത്തിന് മലയാളത്തിൽ പറയുന്നത്. ഈ രോഗം ബാധിച്ച വ്യക്തിയുടെ എല്ലുകൾക്ക് ബലക്ഷയം സംഭവിക്കുകയാണ് ചെയ്യുക. വലിയ രീതിയിലുള്ള വേദന അനുഭവപ്പെടുകയും ചെയ്യും. അതേസമയം, ഈ രോഗം വരാതെ സൂക്ഷിക്കാൻ കഴിയും. നല്ല രീതിയിൽ വ്യായാമം ചെയ്യുക, നല്ല പോഷകാഹാരങ്ങൾ കഴിക്കുക, കരിച്ചതും പൊരിച്ചതുമായ ഭക്ഷണപദാർത്ഥങ്ങൾ ഒഴിവാക്കുക – ഇതൊക്കെയാണ് ഇതിനുള്ള വഴികൾ. ഏത് പ്രായക്കാരെയും, കുട്ടികളെന്നോ മുതിർന്നവരെന്നോ വ്യത്യാസമില്ലാതെ ബാധിക്കാവുന്ന രോഗമാണ് ഇത്. ശ്വസിക്കാനും ഭക്ഷണം വിഴുങ്ങാനും ഇത്തരക്കാർക്ക് ബുദ്ധിമുട്ട് അനുഭവപ്പെട്ടേക്കാം.

പേശികളുടെ ബലക്കുറവ്, വേദന എന്നിവയാണ് മയോസൈറ്റിസിന്റെ പ്രധാന ലക്ഷണം. ഇടയ്ക്കിടെ വീഴുക, കുറച്ച് സമയം നിൽക്കുകയോ നടക്കുകയോ ചെയ്താൽ ക്ഷീണം അനുഭവപ്പെടുക എന്നിവയാണ് മറ്റ് ലക്ഷ്ണങ്ങൾ. രോഗലക്ഷണങ്ങൾ പ്രകാരം നിങ്ങൾക്ക് മയോസൈറ്റിസ് ഉണ്ടെന്ന് സംശയം തോന്നിയാൽ ഒരു ഡോക്ടർ ആദ്യം നിങ്ങളെ രക്ത പരിശോധനയ്ക്ക് അയക്കും. പിന്നീട് എംആർഐ സ്‌കാൻ, ഇഎംജി എന്നിങ്ങനെയുള്ള പരിശോധനകളിലൂടെ രോഗം സ്ഥിരീകരിക്കാം. അപൂർവ രോഗമാണെങ്കിൽ കൂടി കൃത്യമായ മരുന്നും വ്യായാമവും കൊണ്ട് രോഗത്തെ കീഴ്‌പ്പെടുത്താൻ സാധിക്കുമെന്ന് വൈദ്യശാസ്ത്രം ഉറപ്പ് നൽകുന്നു.

Share
Leave a Comment