സംഗീതം പഠിച്ച് ജീവിത സാഹചര്യങ്ങളുടെ ബുദ്ധിമുട്ടുകൊണ്ട് തെരുവ് ഗായകനായി മാറിയ സരിത്ത് കല്ലടയുടെ ജീവിതം അൽപ്പം കയ്പേറിയതും കണ്ണീർ കൊണ്ട് നിറഞ്ഞതുമാണ്. ക്യാൻസർ വന്നപ്പോൾ താങ്ങായും തണലായും കൂടെ ഉണ്ടാകേണ്ട ഭാര്യ മറ്റൊരു കല്യാണം കഴിച്ച് പോയത് മുതൽ, ജീവിതത്തിൽ ആരുമില്ല എന്നൊരു തോന്നൽ ഉണ്ടായപ്പോൾ താങ്ങായി മറ്റൊരു പെൺകുട്ടി വന്നത് മുതലുള്ള കഥ സരിത്ത് പറയുന്നു.
ഫ്ലവേഴ്സിൽ സംപ്രേഷണം ചെയ്ത ഒരുകോടി എന്ന പരിപാടിയിൽ പങ്കെടുക്കാനെത്തിയതായിഉർന്നു സരിത്ത്.
‘ഗാനമേളയ്ക്കൊക്കെ പോകുന്ന സമയത്ത് പാടുമ്പോൾ രക്തം ഛർദ്ദിക്കുന്ന ഒരു അവസ്ഥയായിരുന്നു. തനിക്ക് നാലഞ്ച് ഗാനങ്ങൾ ഒക്കെ ഒരുമിച്ച് പാടുമ്പോഴാണ് ഇങ്ങനെയൊരു അവസ്ഥ വരുന്നത്. പരിശോധനയിൽ ആദ്യം കുഴപ്പങ്ങൾ ഒന്നും തന്നെ കണ്ടുപിടിച്ചില്ല. ഇത് ഗായകർക്കും പ്രസംഗിക്കുന്നവർക്കും ഒക്കെ വരുന്നതാണ് എന്നും വലിയ പ്രശ്നങ്ങളില്ല എന്നതുമായിരുന്നു. അമ്മ മരിച്ച കാലഘട്ടങ്ങളിൽ ആദ്യമൊക്കെ ഒറ്റയ്ക്കായിരുന്നു. അച്ഛൻ ജോലിയുമായി കൊച്ചിയിലായിരുന്നു. മദ്യവും സിഗരറ്റും ഒക്കെ ധാരാളം ഉപയോഗിക്കാറുമുണ്ടായിരുന്നു. ഒന്നരവർഷക്കാലം ശബ്ദം തന്നെ പൂർണമായും നഷ്ടപ്പെട്ടു. അപ്പോഴാണ് അത് ക്യാൻസർ ആണ് എന്ന് മനസ്സിലാക്കിയെടുത്തത്.
മൾട്ടിപ്പിൾ ഡ്രഗ്അലർജി ഉള്ളതിനാൽ കീമോ ഒന്നും തന്നെ ചെയ്യുവാനും സാധിച്ചിരുന്നില്ല. എനിക്ക് ക്യാൻസർ ആണെന്ന് മനസ്സിലാക്കിയതോടെ ആദ്യഭാര്യ എന്നെ ഉപേക്ഷിച്ചു പോവുകയായിരുന്നു ചെയ്തത്. ഒരു കഫെയിൽ വച്ചായിരുന്നു കണ്ടത്. പുള്ളിക്കാരിയുടെ കല്യാണം ഉറപ്പിച്ചു വച്ചിരുന്ന സമയമായിരുന്നു. വലിയ പ്രായവ്യത്യാസം ഉള്ള ഒരാളെയായിരുന്നു വരനായി കണ്ടെത്തിയത്. എന്നോട് ചോദിക്കാതെ പുള്ളിക്കാരി എന്നെ ഇഷ്ടമാണെന്ന് വീട്ടുകാരോട് പറഞ്ഞു. ശേഷം നേരെ ഇറങ്ങി വരികയായിരുന്നു ചെയ്തത്. തിരിച്ചു പോകാൻ പറഞ്ഞിട്ടും കേട്ടില്ല. ബന്ധുക്കൾ എല്ലാവരും കൂടി കല്യാണം നടത്തി തരില്ലെന്നാണ് പറഞ്ഞത്. അങ്ങനെയാണ് ഞങ്ങൾ കല്യാണം കഴിച്ചത്. പുള്ളിക്കാരിക്ക് എന്നെ നേരത്തെ അറിയാമായിരുന്നു. നാലു വർഷത്തോളം മുൻപോട്ടു പോയ ഒരു ബന്ധമായിരുന്നു. പോലീസ് സ്റ്റേഷനിൽ വച്ച് അവൾ അവളുടെ അമ്മയെ കണ്ടപ്പോൾ പോയി കെട്ടിപ്പിടിച്ച് ഉമ്മ വച്ചുകൊള്ളാൻ ഞാൻ പറയുകയായിരുന്നു ചെയ്തത്.
അങ്ങനെയായിരുന്നു ആ പ്രശ്നം മാറിയത്. അച്ഛനും അമ്മയും ഒക്കെ പ്രണയിച്ചു വിവാഹം കഴിച്ചവരായിരുന്നു. അവരുടെ പ്രണയത്തെ കുറിച്ചൊക്കെ അമ്മ തന്നോട് പറയുകയും ചെയ്തിരുന്നു. പ്രണയിക്കുന്ന ക്യാരക്ടർ ആണ് നമ്മൾ നോക്കേണ്ടത്. ക്ഷേത്രത്തിൽ ഉത്സവം ഒക്കെ ആയതുകൊണ്ട് വലിയ പന്തൽ ഒക്കെ ഉണ്ടായിരുന്നു. സമാധാനമായി ജീവിതം പോകുന്നതിനിടയിലാണ് ഒരപകടം പറ്റിയത്. അമ്മ പാവപ്പെട്ട വീട്ടിലെ ഒരാളായിരുന്നു. അതുകൊണ്ടുതന്നെ തനിക്കും ഒരുപാട് അവഗണനകൾ നേരിടേണ്ടതായി വന്നിരുന്നു. 45 വയസ്സിലായിരുന്നു അമ്മയുടെ മരണം. ഷുഗർ കൂടി കിഡ്നി ഫെയിലിയർ ആവുകയായിരുന്നു അമ്മയ്ക്ക്. പിന്നീട് കൂട്ടിന് മറ്റൊരാൾ വന്നു. ആവലാണിപ്പോൾ കൂടെയുള്ളത്’, സരിത്ത് പറയുന്നു.
Post Your Comments