നീ എല്ലായ്പ്പോഴും എന്റെ കൈകളിൽ സുരക്ഷിതയായിരിക്കും: റോബിൻ

കഴിഞ്ഞ ദിവസം നടന്ന തന്റെ പിറന്നാൾ ആഘോഷത്തിന്റെ ചിത്രത്തോടൊപ്പമാണ് റോബിന്റെ കുറിപ്പ്.

മലയാളം ബി​ഗ് ബോസ് സീസൺ നാലിൽ ആരാധക പ്രീതി നേടിയ ഒരു മത്സരാർത്ഥിയായിരുന്നു ഡോക്ടർ റോബിൻ രാധാകൃ‍ഷ്ണൻ. സഹമത്സരാർത്ഥിയെ മർദ്ദിച്ചതിന്റെ പേരിൽ ഷോയിൽ നിന്നും റോബിന് പുറത്തുപോകേണ്ടി വന്നു. ഇപ്പോഴിതാ, ഭാവി വധുവും മോഡലുമായ ആരതി പൊടിയെ കുറിച്ച് റോബിൻ പങ്കുവച്ച പോസ്റ്റാണ് ശ്രദ്ധനേടുന്നത്.

read also: ജയ കരഞ്ഞപ്പോള്‍ ഒപ്പം കരഞ്ഞ് പീലിയും: ഇതില്‍ കൂടുതല്‍ എന്താണ് വേണ്ടതെന്ന് ബേസില്‍

കഴിഞ്ഞ ദിവസം നടന്ന തന്റെ പിറന്നാൾ ആഘോഷത്തിന്റെ ചിത്രത്തോടൊപ്പമാണ് റോബിന്റെ കുറിപ്പ്. ‘നിന്റെ പുഞ്ചിരി, നിന്റെ ശബ്ദം, നിന്റെ കണ്ണുകൾ എന്നിവയുമായി ഞാൻ പ്രണയത്തിലാണ്. എന്നാൽ എല്ലാറ്റിനുമുപരിയായി ഞാൻ നിന്നെ ഒരുപാട് സ്നേഹിക്കുന്നു. നിന്നെ മിസ് ചെയ്യുന്നത് ഇപ്പോൾ എന്റെ ഹോബിയാണ്, നിന്നെ പരിപാലിക്കുന്നത് എന്റെ ജോലിയാണ്, നിന്നെ സന്തോഷിപ്പിക്കുന്നത് എന്റെ കടമയാണ്, നിന്നെ സ്നേഹിക്കുന്നത് എന്റെ ജീവിതമാണ്. എന്റെ സ്നേഹവും ആത്മാവും നിനക്കുള്ളതാണ്. നീ എല്ലായ്പ്പോഴും എന്റെ കൈകളിൽ സുരക്ഷിതയായിരിക്കും. എന്നെ വിട്ട് പോകാൻ ഞാൻ നിന്നെ ഒരിക്കലും അനുവദിക്കില്ല. ഞാൻ നിന്നെ സ്നേഹിക്കുന്നു’- റോബിൻ കുറിക്കുന്നു.

Share
Leave a Comment