CinemaGeneralIndian CinemaLatest NewsMollywoodMovie GossipsNEWSWOODs

‘പ്രണയം രാഷ്ട്രീയമാണ്, പാഠ്യ പദ്ധതിയിൽ ഉൾപ്പെടുത്തേണ്ട സമയം അതിക്രമിച്ചിരിക്കുന്നു’: ഹരീഷ് പേരടി

കൊച്ചി: സംസ്ഥാനത്ത് പ്രണയത്തിന്റെപേരിൽ അടിക്കടിയുണ്ടാകുന്ന കൊലപാതകങ്ങളിൽ പ്രതികരിച്ച് നടൻ ഹരീഷ് പേരടി രംഗത്ത്. പ്രണയം പാഠ്യ പദ്ധതിയിൽ ഉൾപ്പെടുത്തേണ്ട സമയം അതിക്രമിച്ചിരിക്കുന്നു എന്ന് ഹരീഷ് പറയുന്നു. പ്രണയം രാഷ്ട്രീയമാണെന്നും അത് കുട്ടികൾ ശരിയായ രീതിയിൽ പഠിച്ചേ മതിയാവു എന്നും ഹരീഷ് തന്റെ ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചു.

പ്രണയമില്ലാത്തവർക്ക് നല്ല അയൽപക്കവും, നല്ല സമൂഹവും, നല്ല കുടുംബവും, നല്ല രാഷ്ട്രവും, നല്ല ലോകവും ഉണ്ടാക്കാൻ പറ്റില്ലെന്ന് ഹരീഷ് പറയുന്നു. പ്രണയം സ്വകാര്യ സ്വത്തവകാശമല്ലെന്നും അത് മനുഷ്യനെ മനുഷ്യനാക്കുന്ന സ്വാതന്ത്ര്യമാണെന്നും ഹരീഷ് കൂട്ടിച്ചേർത്തു.

ഹരീഷ് പേരടിയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം;

സണ്ണി ലിയോൺ- അദിതി പ്രഭുദേവ- സച്ചിൻ ദൻപാൽ കൂട്ടുകെട്ടിൽ ‘ചാമ്പ്യൻ’: മലയാളത്തിലേക്ക്

പ്രണയിക്കാൻ അറിയാത്ത ഒരുത്തൻ കാമുകിയെ വെട്ടികൊല്ലുന്നു…പ്രണയിക്കാൻ അറിയാത്ത ഒരുത്തി കാമുകനെ വിഷം കൊടുത്ത് കൊല്ലുന്നു…പ്രണയം പാഠ്യ പദ്ധതിയിൽ പെടുത്തേണ്ട സമയം അതിക്രമിച്ചിരിക്കുന്നു…പ്രണയം രാഷ്ട്രിയമാണ്…അത് കുട്ടികൾ ശരിയായ രീതിയിൽ പഠിച്ചേ മതിയാവു…പ്രണയമില്ലാത്തവർക്ക് നല്ല അയൽപക്കവും നല്ല സമൂഹവും നല്ല കുടുംബവും നല്ല രാഷ്ട്രവും നല്ല ലോകവും ഉണ്ടാക്കാൻ പറ്റില്ല…പ്രണയത്തെ പഠിക്കുമ്പോൾ മാത്രമേ നിങ്ങൾ ആധുനിക മനുഷ്യനാവുന്നുള്ളു…

ശാസ്ത്രത്തെ മനസ്സിലാക്കാൻ പോലും പ്രണയം അത്യാവിശ്യമാണ്…ദൈവവും ദൈവവമില്ലായമയും പ്രണയമാണ്…പ്രണയമില്ലാതെ മനുഷ്യൻ എന്ന ജന്തുവിന് ജീവിക്കാൻ പറ്റില്ലാ…പക്ഷെ പ്രണയം സ്വകാര്യസ്വത്തവകാശമല്ലെന്നും അത് മനുഷ്യനെ മനുഷ്യനാക്കുന്ന സ്വാതന്ത്ര്യമാണെന്നും അവൻ പഠിച്ചേ പറ്റു…പ്രണയം പഠിക്കാത്തവന് പ്രണയിക്കാൻ അവകാശമില്ലാ എന്നും അവൻ,അവൾ പഠിച്ചേ മതിയാകു

shortlink

Related Articles

Post Your Comments


Back to top button