InterviewsLatest NewsMovie GossipsMovie Reviews

‘താൻ എന്തൊരു അലമ്പ് ആടോ? എന്നെ തൊട്ടു പോകരുത്’ എന്നൊക്കെ ഐശ്വര്യ പറയും: ഐശ്വര്യയെ വേദനിപ്പിച്ചിട്ടുണ്ടെന്ന് ഷൈൻ ടോം

പൃഥ്വിരാജ് പ്രൊഡക്ഷൻസിന്റെ ബാനറിൽ നിർമൽ സഹദേവ് സംവിധാനം ചെയ്ത ‘കുമാരി’ തിയേറ്ററുകളിൽ മികച്ച പ്രകടനമാണ് കാഴ്ച വെയ്ക്കുന്നത്. പ്രകടനമികവ് കൊണ്ട് ഐശ്വര്യ ലക്ഷ്മിയും ഷൈൻ ടോം ചാക്കോയും സുരഭി ലക്ഷ്മിയും ചിത്രത്തിൽ നിറഞ്ഞു നിൽക്കുന്നുണ്ട്. ഇപ്പോഴിതാ, കുമാരിയിൽ ഐശ്വര്യയ്‌ക്കൊപ്പം അഭിനയിച്ചത് ഓർത്തെടുക്കുകയാണ് ഷൈൻ ടോം. താന്‍ എന്തൊരു അലമ്പ് ആടോ എന്ന് ഐശ്വര്യ ലക്ഷ്മി തന്നോട് ചോദിച്ചിട്ടുണ്ടെന്ന് ഷൈന്‍ ടോം ചാക്കോ പറയുന്നു.

താന്‍ ബലം പ്രയോഗിച്ച് ചെയ്യുന്ന സീനുകളില്‍ ഐശ്വര്യ വല്ലാതെ വേദനിച്ചിട്ടുണ്ട് എന്നാണ് ഷൈന്‍ പറയുന്നത്. ‘എന്തൊരു അലമ്പാടോ താന്‍. എന്നെ തൊട്ടു പോകരുത് എന്നൊക്കെ പറയും. എന്നിട്ട് ഞാന്‍ അപ്പുറത്ത് പോയി നിന്ന് അവളെ കുറേ ചീത്ത വിളിക്കും. തൊട്ടുപോകരുത് എന്നൊക്കെ പറയുമ്പോള്‍ തൊടാതെ പിന്നെ എങ്ങനെയാ അഭിനയിക്കുക എന്ന് ഞാനും ചോദിക്കും. അവളെ ചുറ്റിപ്പിടിക്കുന്ന ഒരു സീനില്‍ ഞാന്‍ ഒരുപാട് ബലം ഉപയോഗിക്കുന്നുണ്ട്. ചിലപ്പോള്‍ വേദനിച്ചെന്ന് വരും. അത്രയും പെയിന്‍ ഇല്ലാതെ പിന്നെ നമ്മള്‍ എങ്ങനെ ഗെയിന്‍ ചെയ്യും.

ഉപദ്രവിക്കണം എന്നൊന്നും വിചാരിച്ചിട്ട് അല്ലാലോ നമ്മള്‍ അത് ചെയ്യുന്നത്. ആ സമയത്ത് നമ്മള്‍ അത് ചെയ്യണം. അതേ വര്‍ക്കാവുകയുള്ളു. അത് നമ്മുടെ ഉത്തരവാദിത്തമാണ്. ഒരാളെ ഉപദ്രവിക്കുക എന്നുള്ളതല്ല, ആ സീന്‍ വര്‍ക്കാവണം. എന്നാലല്ലേ കാണുന്നവര്‍ക്ക് ആ ഫീല്‍ കിട്ടു. അല്ലെങ്കില്‍ സ്റ്റേജില്‍ നടക്കുന്ന ഒരു ഡ്രാമയായിട്ടല്ലേ ആളുകള്‍ക്ക് തോന്നു. കുറച്ചധികം വേദന സഹിച്ചിട്ടുണ്ട് ഐശ്വര്യ’, ഷൈൻ പറയുന്നു.

shortlink

Related Articles

Post Your Comments


Back to top button