എത്ര പറഞ്ഞാലും തീരാത്ത ഒരു കഥ, നിങ്ങളുടെ ആട്ടത്തിന് അഭിനന്ദനങ്ങൾ: മധുപാൽ

സണ്ണി വെയ്ന്‍, അലന്‍സിയര്‍ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി മജു സംവിധാനം ചെയ്ത ‘അപ്പന്‍’ ഇന്നലെ ഒടിടി റിലീസായി പ്രേക്ഷകരിലേക്ക് എത്തിയത്. സോണി ലിവിലൂടെയാണ് ചിത്രത്തിന്‍റെ സ്ട്രീമിംഗ്. ചിത്രം കണ്ടവരില്‍ നിന്ന് മികച്ച പ്രതികരണങ്ങളാണ് ലഭിക്കുന്നത്. ഇപ്പോഴിതാ, ചിത്രത്തെ പ്രശംസിച്ച് രംഗത്തെത്തിയിരിക്കുകയാണ് സംവിധായകനും നടനുമായ മധുപാല്‍.

‘അസാധാരണമായ ഒരുപാട് ബന്ധങ്ങളുടെ കഥകൾ പറയുന്ന ഒരു ചിത്രം. മനുഷ്യരുടെ മനസ്സിൽ എന്തൊക്കെ ഒളിപ്പിച്ചു വച്ചിട്ടുണ്ടാവും. ആർക്കും അത്ര പെട്ടെന്നൊന്നും പിടികൊടുക്കാത്ത കഥാപാത്രങ്ങൾ. ജീവിച്ചു തീരാനുള്ള ജീവിതം അങ്ങനെയൊന്നും അവസാനിക്കില്ല. ഒരുനാൾ അപ്രതീക്ഷിതമായി അതൊരാളാൽ തീർക്കപ്പെടും. എന്തും എപ്പോഴും സംഭവിച്ചേക്കാം’.

‘ആഴങ്ങളിൽ ഇരുട്ടുപോലെ ചിലപ്പോൾ മാത്രം വെളിച്ചം ഒരു പ്രകാശ രേഖയായി കടന്നുപോയേക്കാം. അപ്പോൾ തെളിയുന്ന അത്ഭുതങ്ങൾ കാണാം. അലൻസിയറും സണ്ണിയും അനന്യയും പൗളി ചേച്ചിയും ഗ്രേസ് ആന്റണിയും അനിലും ഒപ്പം രാധികയും നിറങ്ങളായി ആ വിസ്മയ കാഴ്ച തീർക്കുന്നു’.

Read Also:- ‘താൻ എന്തൊരു അലമ്പ് ആടോ? എന്നെ തൊട്ടു പോകരുത്’ എന്നൊക്കെ ഐശ്വര്യ പറയും: ഐശ്വര്യയെ വേദനിപ്പിച്ചിട്ടുണ്ടെന്ന് ഷൈൻ ടോം

‘മഞ്ജുവും ജയകുമാറും ചേർത്ത നിറക്കൂട്ട് വീണ്ടും കാണാൻ പ്രേരിപ്പിക്കുന്നുണ്ട്. എത്ര പറഞ്ഞാലും തീരാത്ത ഒരു കഥ. സണ്ണി വെയ്ൻ, അകം നിറഞ്ഞ്, അലൻസിയർ.. നിങ്ങളുടെ ആട്ടത്തിന് അഭിനന്ദനങ്ങൾ. അപ്പന് പിന്നിൽ നിന്നവർക്ക്.. കരുത്തേകിയതിന്.. ആശംസകൾ’ മധുപാല്‍ ഫേസ്ബുക്കിൽ കുറിച്ചു.

Share
Leave a Comment