GeneralKollywoodLatest NewsNEWS

യുവതാരം ഹരീഷ് കല്യാണ്‍ വിവാഹിതനായി

ചിമ്പുവായിരുന്നു വിവാഹച്ചടങ്ങിലെ മുഖ്യാതിഥി

വ്യത്യസ്ത വേഷങ്ങള്‍ ചെയ്ത് ശ്രദ്ധേയനായ യുവതാരമാണ് ഹരീഷ് കല്യാണ്‍. താരത്തിന്റെ വിവാഹ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറൽ. സംരംഭകയായ നര്‍മദ ഉദയകുമാറാണ് വധു. ചെന്നൈക്കടുത്ത് തിരുവേര്‍ക്കാട് ജി.പി.എന്‍ പാലസിൽ വച്ചായിരുന്നു വിവാഹ ചടങ്ങുകൾ.

read also: അമ്മ എന്നെ തല്ലിച്ചതച്ചു, തുണിയില്ലാതെ വീട്ടില്‍ നിന്ന് പുറത്താക്കി: ചാറ്റ്‌ഷോയില്‍ നടന്റെ തുറന്നു പറച്ചിൽ

തെന്നിന്ത്യൻ താരം ചിമ്പുവായിരുന്നു വിവാഹച്ചടങ്ങിലെ മുഖ്യാതിഥി. ദസറ നാളില്‍ ഇന്‍സ്റ്റാഗ്രാം വഴിയാണ് ഹരീഷ് കല്യാണ്‍ നര്‍മദയെ ആരാധകർക്കായി പരിചയപ്പെടുത്തിയത്.

തമിഴ് ബിഗ് ബോസിൽ മത്സരാര്‍ത്ഥിയായതോടെയാണ് കൂടുതല്‍ ശ്രദ്ധിക്കപ്പെടുന്നത്. സന്ദീപ് ശ്യാം ഒരുക്കുന്ന വേഴം എന്ന ചിത്രമാണ് ഹരീഷ് കല്യാണിന്റേതായി റിലീസിന് തയ്യാറെടുക്കുന്നത്.

shortlink

Post Your Comments


Back to top button