BollywoodGeneralLatest NewsNEWS

അമ്മ എന്നെ തല്ലിച്ചതച്ചു, തുണിയില്ലാതെ വീട്ടില്‍ നിന്ന് പുറത്താക്കി: ചാറ്റ്‌ഷോയില്‍ നടന്റെ തുറന്നു പറച്ചിൽ

സ്‌കൂളിലെ ആവശ്യത്തിനായി കുറച്ചു പണം നല്‍കി

സോഷ്യൽ മീഡിയയിൽ ഇപ്പോൾ ചർച്ച നടൻ അനുപം ഖേര്‍ തന്റെ കുട്ടികാലത്തെക്കുറിച്ചു തുറന്ന് പറഞ്ഞ വാക്കുകളാണ്. താരം അവതാരകനായി എത്തുന്ന ചാറ്റ്‌ഷോയില്‍ അമ്മ ദുലാരി ഖേർ അതിഥിയായി എത്തിയപ്പോൾ സ്‌കൂളിലെ ആവശ്യങ്ങള്‍ക്കായി നല്‍കിയ പണം തിരിച്ചു കൊണ്ടുവരാതിരുന്നതിന് അമ്മ തല്ലി വീട്ടില്‍ നിന്നു പുറത്താക്കിയിട്ടുണ്ടെന്നു താരം വെളിപ്പെടുത്തി.

read also: കൈയ്യില്‍ ഡ്രിപ്പ്, ഏറെ നാളായി തന്നെ അലട്ടിക്കൊണ്ടിരിക്കുന്ന രോഗവിവരം വെളിപ്പെടുത്തി നടി സാമന്ത

സ്‌കൂളിലെ ആവശ്യത്തിനായി കുറച്ചു പണം നല്‍കി. എന്നാല്‍, തന്റെ ബാഗില്‍ നിന്ന് പൈസ കാണാതായി. അത് ചോദിക്കണ്ട എന്ന് അച്ഛന്‍ പറഞ്ഞതാണെന്നും എന്നാല്‍, പണം മോഷ്ടിച്ചിട്ടുണ്ടെങ്കില്‍ അടികൊടുക്കണം എന്നാണ് താന്‍ പറഞ്ഞത് എന്നും ദുലാരി പറഞ്ഞത്. അമ്മ തന്നെ തല്ലിച്ചതച്ചെന്നും തുണിയില്ലാതെ വീട്ടില്‍ നിന്ന് പുറത്താക്കിയെന്നും അനുപം ഖേര്‍ കൂട്ടിച്ചേര്‍ത്തു. താന്‍ അങ്ങനെ ചെയ്യരുതായിരുന്നല്ലേ എന്നാണ് ദുലാരി ചോദിച്ചത്. എന്നാല്‍ അമ്മ ചെയ്തത് എല്ലാം ശരിയാണ് എന്നാണ് അനുപം ഖേറിന്റെ മറുപടി.

shortlink

Related Articles

Post Your Comments


Back to top button