ആരാധകർ ഏറെയുള്ള തെന്നിന്ത്യന്‍ താരമാണ് സാമന്ത. ഏറെ നാളായി തന്നെ അലട്ടിക്കൊണ്ടിരിക്കുന്ന രോഗവിവരം വെളിപ്പെടുത്തിയിരിക്കുകയാണ് താരമിപ്പോൾ. മയോസൈറ്റിസ് എന്ന രോഗം മൂലം ചികിത്സയിലാണ് താനെന്ന് ഇന്‍സ്റ്റഗ്രാമിലൂടെയാണ് താരം ആരാധകരെ അറിയിച്ചത്. കൈയ്യില്‍ ഐവി ഡ്രിപ്പിട്ട്, മുന്നില്‍ മൈക്ക് വെച്ചിരിക്കുന്ന ചിത്രമാണ് നടി പങ്കുവെച്ചത്.
ഇന്‍സ്റ്റഗ്രാം പോസ്റ്റ്
യശോദയുടെ ട്രെയിലറിനോടുള്ള ജനങ്ങളുടെ മികച്ച പ്രതികരണത്തിന് നന്ദി അറിയിച്ച താരം ഈ സ്നേഹവും ബന്ധവും എല്ലാ വെല്ലുവിളികളെയും നേരിടാനുള്ള കരുത്ത് തനിക്ക് തരുന്നുവെന്ന് പറഞ്ഞു. ഏതാനും മാസങ്ങള്‍ക്ക് മുന്‍പ് തനിക്ക് മയോസൈറ്റിസ് എന്നരോഗാവസ്ഥ ഉണ്ടെന്ന് തിരിച്ചറിഞ്ഞു. അത് കുറഞ്ഞതിന് ശേഷം എല്ലാവരെയും അറിയിക്കാമെന്നാണ് പ്രതീക്ഷിച്ചിരുന്നത്. എന്നാല്‍ പ്രതീക്ഷിച്ചതിലും കൂടുതല്‍ സമയമെടുക്കുകയാണ് ഇപ്പോള്‍.
നമ്മള് എല്ലായ്പ്പോഴും ശക്തമായ ഒരു മുന്നേറ്റം നടത്തേണ്ട ആവശ്യമില്ലെന്ന് ഇപ്പോള്‍ മനസ്സിലാക്കുന്നു. സ്വന്തം ദുര്‍ബലാവസ്ഥ അംഗീകരിക്കാന്‍ ഇപ്പോഴും തനിക്ക് സാധിച്ചിട്ടില്ല. താന്‍ വളരെ വേഗം പൂര്‍ണമായി സുഖം പ്രാപിക്കുമെന്ന് ഡോക്ടര്‍മാര്‍ക്ക് ഉറപ്പുണ്ട്. ഇതിനിടെ നല്ല ദിവസങ്ങളും മോശം ദിവസങ്ങളും ഉണ്ടായിട്ടുണ്ട്. ശാരീരികമായും വൈകാരികമായും.. ഇനിയും ഒരു ദിവസം കൂടി താങ്ങാന്‍ കഴിയില്ലെന്ന് തോന്നുമ്ബോഴും, എങ്ങനെയോ ആ നിമിഷം കടന്നുപോകുന്നു, അതിനര്‍ത്ഥം തിരിച്ചുവരവിലേക്ക് ഒരു ദിവസം കൂടി അടുത്തിരിക്കുന്നു എന്നാണ്. ഐ ലവ് യു. ഇതും കടന്നുപോകും, എന്നാണ് താരം കുറിച്ചിരിക്കുന്നത്.
സാമന്തയ്ക്ക് ഗുരുതരമായ ചര്‍മ്മ രോഗം പിടിപെട്ടുവെന്ന് നേരത്തെ റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. ഇതിന്റെ ചികിത്സയ്ക്കായി അമേരിക്കയിലേക്ക് പോയെന്നും വാര്‍ത്തകളുണ്ടായിരുന്നു. ഇതിന് പിന്നാലെയാണ് താരത്തിന്റെ വെളിപ്പെടുത്തല്‍.
Post Your Comments