CinemaGeneralIndian CinemaLatest NewsMollywoodMovie GossipsNEWSWOODs

കനിഹ കേന്ദ്രകഥാപാത്രമാകുന്ന ‘പെര്‍ഫ്യൂം’ പ്രേക്ഷകരിലേക്ക്: റിലീസ് തീയതി പ്രഖ്യാപിച്ചു

കൊച്ചി: തെന്നിന്ത്യന്‍ താരം കനിഹയുടെ തകര്‍പ്പന്‍ പ്രകടനങ്ങളുമായി എത്തുന്ന പുതിയ ചിത്രം ‘പെര്‍ഫ്യൂം’ നവംബര്‍ 18 ന് റിലീസ് ചെയ്യും. പ്രേക്ഷകര്‍ ഇതുവരെ കാണാത്ത കനിഹയുടെ ശ്രദ്ധേയമായ ഒരു കഥാപാത്രമാണ് പെര്‍ഫ്യൂമിലേത്. ഇരുപതിലേറെ മലയാള ചലച്ചിത്രങ്ങൾ അണിയിച്ചൊരുക്കിയ പ്രശസ്ത സംവിധായകന്‍ ഹരിദാസാണ് ചിത്രം സംവിധാനം ചെയ്തത്. മലയാളികളുടെ പ്രിയതാരങ്ങളായ കനിഹ, പ്രതാപ് പോത്തന്‍, ടിനി ടോം എന്നിവരാണ് ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളായി എത്തുന്നത്.

നഗരജീവിതം ഒരു വീട്ടമ്മയുടെ ജീവിതത്തില്‍ ഉണ്ടാക്കുന്ന പ്രതിസന്ധികളും പ്രയാസങ്ങളും ആണ് പെര്‍ഫ്യൂം ആവിഷ്ക്കരിക്കുന്ന കഥാപശ്ചാത്തലം. അപ്രതീക്ഷിതമായി നഗരത്തില്‍ ജീവിക്കേണ്ടി വരുന്ന ഒരു സ്ത്രീയില്‍ നഗരത്തിന്‍റെ സ്വാധീനം എത്രമാത്രം തീവ്രമാണെന്നും, നഗരത്തിന്‍റെ പ്രലോഭനങ്ങളില്‍ പെട്ടുപോകുന്ന അവളുടെ ജീവിതത്തിലുണ്ടാകുന്ന വെല്ലുവിളികളും ആഘാതവുമാണ് ചിത്രം ചര്‍ച്ച ചെയ്യുന്നത്.

‘അങ്ങനെ..അത്ഭുതം ആരംഭിക്കുന്നു.. ഗർഭിണി!: പാർവ്വതി പങ്കുവച്ച ചിത്രം സോഷ്യൽ മീഡിയയിൽ വൈറലാകുന്നു

നഗരത്തില്‍ കഴിയുന്ന അവളുടെ ജീവിതത്തില്‍ സംഭവിക്കുന്ന ചില കണ്ടുമുട്ടലുകളും സൗഹൃദങ്ങളും പിന്നീട് അവൾക്കു തന്നെ ഒരു കെണിയായി മാറുമ്പോൾ ഉണ്ടാകുന്ന ഒരു സ്ത്രീയുടെ നിസ്സഹായതയും ചിത്രം ഒപ്പിയെടുക്കുന്നു. ആധുനിക ജീവിതത്തിലെ പൊള്ളത്തരങ്ങളും പൊങ്ങച്ചങ്ങളും ജീവിതത്തിന്‍റെ പൊട്ടിത്തെറികളുമൊക്കെ പെര്‍ഫ്യൂം ഗൗരവമായി സമീപിക്കുന്നുണ്ടെന്ന് സംവിധായകന്‍ ഹരിദാസ് പറഞ്ഞു. ഇതൊരു സ്ത്രീയുടെ ജീവിതത്തിലുണ്ടാകുന്ന പ്രതിസന്ധികള്‍ മാത്രമല്ല അവളുടെ അതിജീവനം കൂടി കാട്ടിത്തരുന്നുണ്ട്. കുടുംബ സദസ്സുകളെയും ചെറുപ്പക്കാരെയും ഏറെ സ്വാധീനിക്കുന്ന ഈ പ്രമേയം ഒരു സമ്പൂർണ്ണ എന്റർടൈനറായി ആണ് അണിയിച്ചൊരുക്കിയിട്ടുള്ളത്.

മോത്തി ജേക്കബ് പ്രൊഡക്ഷൻസിൻ്റെയും. വോക്ക് മീഡിയയുടെയും നന്ദനമുദ്ര ഫിലിംസിന്റെയും ബാനറിൽ ചിത്രം നിർമ്മിച്ചിരിക്കുന്നത് മോത്തി ജേക്കബ് കൊടിയാത്തും രാജേഷ് ബാബു കെ ശൂരനാടും ചേർന്നാണ്. പാട്ടുകൾക്ക് വളരെയേറെ പ്രാധാന്യം നൽകിയിട്ടുള്ള ഈ ചിത്രത്തിലെ ഗാനങ്ങളും പശ്ചാത്തല സംഗീതവും ഒരുക്കിയിട്ടുള്ളത് രാജേഷ് ബാബു കെ ശൂരനാട് ആണ്.

2021 ലെ ഏറ്റവും നല്ല ഗായികയ്ക്കുള്ള ഫിലിം ക്രിട്ടിക്സ് അവാർഡ് കെ എസ് ചിത്രയ്ക്കും ഗായകനുള്ള അവാർഡ് പി കെ സുനിൽകുമാറിനും ലഭിച്ചിട്ടുള്ളത് ഈ ചിത്രത്തിലെ ‘നീലവാനം താലമേന്തി, ശരിയേത് തെറ്റേത് എന്നീ ഗാനങ്ങളുടെ ആലാപനത്തിനാണ്. പാട്ടുകളും രസകരമായ ജീവിത മുഹൂർത്തങ്ങളും അവതരണത്തിലെ പുതുമയും പ്രമേയത്തിലെ വ്യത്യസ്തതയും കൊണ്ട് ഏറെ ശ്രദ്ധിക്കപ്പെടുന്ന ചിത്രമായിരിക്കും പെർഫ്യം.

ദിലീപ് ലോക്കൽ സൂപ്പർ ഹീറോയാകുന്നു: ‘പറക്കും പപ്പൻ’ ഫസ്റ്റ്ലുക്ക് പോസ്റ്റർ പുറത്ത്

ബാനര്‍- മോത്തി ജേക്കബ് പ്രൊഡക്ഷന്‍സ്- വോക്ക് മീഡിയ, നന്ദന മുദ്ര ഫിലിംസ്, രചന- കെപി സുനില്‍, ക്യാമറ- സജെത്ത് മേനോന്‍, പ്രൊഡക്ഷൻ കൺട്രോളർ- ഷാജി പട്ടിക്കര, സംഗീതം- രാജേഷ് ബാബു കെ, എഡിറ്റിംഗ്- അമൃത് ലുക്കാ മീഡിയ, ഗാനരചന- ശ്രീകുമാരന്‍ തമ്പി, സുധി, അഡ്വ.ശ്രീരഞ്ജിനി, കോ പ്രൊഡ്യൂസേഴ്സ്- ശരത്ത് ഗോപിനാഥ്, സുധി, ആര്‍ട്ട്- രാജേഷ് കല്പത്തൂര്‍, കോസ്റ്റ്യൂം- സുരേഷ് ഫിറ്റ്‌വെൽ, മേക്കപ്പ്-പാണ്ഡ്യന്‍, സ്റ്റില്‍സ്- വിദ്യാസാഗര്‍, പിആര്‍ഒ – പിആര്‍ സുമേരന്‍, പോസ്റ്റര്‍ ഡിസൈന്‍- മനോജ് ഡിസൈന്‍ തുടങ്ങിയവരാണ് ചിത്രത്തിന്റെ മറ്റ് അണിയറ പ്രവര്‍ത്തകര്‍.

പിആർ സുമേരൻ

shortlink

Related Articles

Post Your Comments


Back to top button