CinemaGeneralIndian CinemaLatest News

‘അറിയുന്നതിനേക്കാൾ കൂടുതലാണ് അജ്ഞാതമായത്, കാന്താര ഇന്ത്യൻ സിനിമയുടെ മാസ്റ്റർപീസ്’: രജനികാന്ത്

കന്നഡയില്‍ നിന്നെത്തി രാജ്യമൊട്ടാകെ വിസ്‍മയമായി മാറിയ ചിത്രമാണ് ‘കാന്താര’. റിഷഭ് ഷെട്ടി സ്വന്തം സംവിധാനത്തില്‍ നായകനായ കന്നഡ ചിത്രം ‘കാന്താര’ മലയാളം, ഹിന്ദി, തെലുങ്ക്, തമിഴ്, ഭാഷകളിലും മൊഴി മാറ്റി പ്രദര്‍ശനത്തിന് എത്തിയിട്ടുണ്ട്. നിരവധി ഇന്ത്യൻ ചലച്ചിത്ര പ്രവർത്തകരാണ് സിനമയ്ക്ക് മികച്ച പ്രതികരണവും അഭിനന്ദനങ്ങളുമായി എത്തിയത്. ഇപ്പോഴിതാ കാന്താരയെ അഭിനന്ദിച്ച് കൊണ്ടുള്ള നടൻ രജനികാന്തിന്റെ ട്വീറ്റാണ് ശ്രദ്ധേയമാകുന്നത്.

‘അറിയുന്നതിനേക്കാൾ കൂടുതലാണ് അജ്ഞാതമായത്. കാന്താര സിനിമ എനിക്ക് രോമാ‍ഞ്ചമുണ്ടാക്കി. ഒരു എഴുത്തുകാരൻ, സംവിധായകൻ, നടൻ എന്നീ നിലകളിൽ തിളങ്ങിയ പ്രിയപ്പെട്ട ഋഷഭ്, നിങ്ങൾക്ക് അഭിവാദ്യങ്ങൾ. ഇന്ത്യൻ സിനിമയിലെ ഈ മാസ്റ്റർപീസിന് പിന്നിൽ പ്രവർത്തിച്ച മുഴുവൻ അഭിനേതാക്കളെയും അണിയറപ്രവർത്തകരെയും അഭിനന്ദിക്കുന്നു,’ എന്നാണ് രജനികാന്ത് ട്വീറ്റ് ചെയ്തത്.

Also Read: ‘എനിക്ക് ടെക്നിക്കലായി സിനിമയെ കുറിച്ച് അറിവൊന്നുമില്ല, പക്ഷെ കഥ പറയാൻ ഇഷ്ടമാണ്’: ബേസിൽ ജോസഫ്

സെപ്റ്റംബർ 30നാണ് കാന്താര റിലീസ് ചെയ്തത്. 11 ദിവസം കൊണ്ട് കർണാടകയിൽ നിന്ന് 58- 60 കോടി വരെ നേടിയതായാണ് റിപ്പോർട്ട്. 19-ാം നൂറ്റാണ്ട് പശ്ചാത്തലമാക്കുന്ന ചിത്രത്തിന്റെ കഥ നടക്കുന്നത് കുന്താപുരയിലാണ്. ഹൊംബാലെയുടെ ബാനറിൽ വിജയ് കിരഗണ്ഡൂർ ആണ് സിനിമ നിർമ്മിച്ചത്.

shortlink

Related Articles

Post Your Comments


Back to top button