മലയാളികളുടെ പ്രിയപ്പെട്ട താരമാണ് കുഞ്ചാക്കോ ബോബൻ. ചോക്ലേറ്റ് നായകനായി എത്തിയ ചാക്കോച്ചൻ അടുത്തകാലത്തായി സീരിയസ് വേഷങ്ങളിലേക്ക് ചുവട് മാറിയിരിക്കുകയാണ്. വൈറസ്, ഭീമന്റെ വഴി, നായാട്ട്, ന്നാ താൻ കേസ് കൊട് എന്നീ ചിത്രങ്ങളിലെ ചാക്കോച്ചന്റെ അഭിനയം ഏറെ പ്രസംശ പിടിച്ച് പറ്റിയിരുന്നു. ഇപ്പോളിതാ, വൈറസ് എന്ന സിനിമയില്‍ കുഞ്ചാക്കോ ബോബനോടൊപ്പം വര്‍ക്ക് ചെയ്ത അനുഭവം പങ്കുവെക്കുകയാണ് നടന്‍ ബിനു പപ്പു. ചിത്രത്തിന്റെ അസോസിയേറ്റ് ഡയറക്ടര്‍ ആയതുകൊണ്ട് മുഹ്‌സിന്‍ പരാരി തരുന്ന ഡയലോഗുകള്‍ കൂഞ്ചാക്കോ ബോബന് കൊടുത്തിരുന്നത് താനായിരുന്നെന്ന് ബിനു പറഞ്ഞു.
Also Read: ‘ആ കാര്യത്തിൽ ഇപ്പോളും പേടിയാണ്, എന്നെക്കൊണ്ട് പറ്റില്ല എന്നൊരു തോന്നലാണ്’: ഐശ്വര്യ ലക്ഷ്മി
ബിനു പപ്പുവിന്റെ വാക്കുകൾ:
ചാക്കോച്ചന്‍ വളരെ ഡെഡിക്കേറ്റഡായിട്ടുള്ള ആളാണ്. ഭയങ്കര ഫണ്‍ ലെവല്‍ പേഴ്‌സണാണ്. വൈറസ് എന്ന ചിത്രത്തിലെ ചാക്കോച്ചനെ എനിക്ക് ഭയങ്കര ഇഷ്ടമാണ്. കാരണം മാലപ്പടക്കം പോലെയുള്ള ഡയലോഗ്‌സ് എഴുതിവെച്ചിട്ട് എല്ലാം പറയേണ്ടി വരിക അദ്ദേഹമാണ്. കാരണം അതിലെ ഉറവിടം കണ്ടുപിടിക്കേണ്ട ഡോക്ടര്‍ അദ്ദേഹമാണ്. മുഹ്‌സിന്‍ പരാരി രാത്രി രണ്ട് മണിക്കാണ് ഡയലോഗ് അയക്കുക. അപ്പോഴാണ് എന്റെ കയ്യില്‍ ഡയലോഗ് എത്തുകയുള്ളു. ഞാന്‍ ഇത് പ്രിന്റ് എടുത്ത് എല്ലാവര്‍ക്കും വാട്‌സ്ആപ്പ് ചെയ്യണം. കാരണം സിങ്ക് സൗണ്ടായിരുന്നു സിനിമ. അതുകൊണ്ട് ഡയലോഗ് പഠിച്ചിട്ട് വരണമായിരുന്നു.
കാരവാനില്‍ ഇരുന്ന് അദ്ദേഹം എല്ലാം പഠിച്ച് സെറ്റാക്കി കൊണ്ട് നില്‍ക്കുമ്പോള്‍ ഞാന്‍ ഒരു പേപ്പറും കൊണ്ട് ചെല്ലും. ഡയലോഗ് ചെറുതായിട്ട് ഒന്ന് മാറ്റിയിട്ടുണ്ട് ചാക്കോച്ചാ എന്ന് പറയുമ്പോള്‍ എന്നെ ഒന്ന് നോക്കും എന്നിട്ട് ഇരുന്ന് വീണ്ടും പഠിക്കും. അതും പഠിച്ച് സെറ്റായി വരുമ്പോള്‍ ഞാന്‍ വീണ്ടും കൊണ്ടു കൊടുക്കും. മൂന്നാമത്തെ തവണ ചെന്നപ്പോള്‍ എന്നെ ഒരു നോട്ടം നോക്കി. ഞാന്‍ പറഞ്ഞു പേടിക്കേണ്ട ഇത് അതിലേക്കുള്ള ആഡ് ഓണ്‍ ആണെന്ന്. അവസാനം ഇതെല്ലാം ചുരുട്ടി അദ്ദേഹം ഒരു വരുത്ത് വന്നിരുന്നു. എന്നിട്ട് മുഹ്‌സിനെ നോക്കിട്ട് തനിക്ക് എന്നോടെന്തെങ്കിലും ദേഷ്യമുണ്ടോ എന്ന് ചോദിച്ചു.
Post Your Comments