മലയാളികളുടെ പ്രിയപ്പെട്ട നായികയാണ് ഐശ്വര്യ ലക്ഷ്മി. നിരവധി മികച്ച കഥാപാത്രങ്ങളെയാണ് നടി മലയാളികൾക്ക് സമ്മാനിച്ചത്. ഇപ്പോളിതാ, ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ നടി പറഞ്ഞ ചില കാര്യങ്ങളാണ് ശ്രദ്ധേയമാകുന്നത്. മലയാളത്തില്‍ നിന്നും മറ്റ് ഇന്ഡസ്ട്രികളില് അഭിനയിക്കുമ്പോള്‍ സ്കെയ്ലില്‍ വ്യത്യാസമുണ്ടെന്നാണ് നടി പറയുന്നത്. മലയാള സിനിമകളുമായി താരതമ്യപ്പെടുത്തുമ്പോള്‍ തമിഴ്, തെലുങ്ക് സിനിമകള്‍ക്കാണ് ബജറ്റ് കൂടുതൽ. ബജറ്റിലെ വ്യത്യാസം പ്രൊഡക്ഷനില്‍ പ്രതിഫലിക്കുമെന്നും എന്നാല്‍ കണ്ടന്റിന്റെ ക്വാളിറ്റിയില്‍ ഒരു വ്യത്യാസവും കാണില്ലെന്നും നടി പറഞ്ഞു.
Also Read: സാറ്റര്‍ഡേ നൈറ്റ്സിൽ നിവിൻ പോളിയുടെ അച്ഛനായി പ്രതാപ് പോത്തൻ: ക്യാരക്റ്റര്‍ പോസ്റ്റര്‍ പുറത്ത്
ഐശ്വര്യ ലക്ഷ്മിയുടെ വാക്കുകൾ:
മലയാളത്തില്‍ നിന്നും മറ്റ് ഇന്ഡസ്ട്രികളില് അഭിനയിക്കുമ്പോള്‍ സ്കെയ്ലില്‍ വ്യത്യാസമുണ്ട്. മലയാള സിനിമകളുമായി താരതമ്യപ്പെടുത്തുമ്പോള്‍ തമിഴ്, തെലുങ്ക് സിനിമകള്‍ക്കാണ് ബജറ്റ് കൂടുതൽ. ബജറ്റിലെ വ്യത്യാസം പ്രൊഡക്ഷനില്‍ പ്രതിഫലിക്കുമെന്നും എന്നാല്‍ കണ്ടന്റിന്റെ ക്വാളിറ്റിയില്‍ ഒരു വ്യത്യാസവും കാണില്ല. കിങ് ഓഫ് കൊത്തയില്‍ ഇപ്പോള്‍ ഞാന്‍ അഭിനയിക്കുന്നുണ്ട്. അതൊരു വലിയ സിനിമയാണ്. സെറ്റ് ഒക്കെ ഇട്ട് ഭയങ്കര രസമായിട്ടാണ് അവിടുത്തെ ഷൂട്ട് നടക്കുന്നത്.
ഇതുവരെ ചെയ്ത കഥാപാത്രങ്ങളില്‍ നിന്നും വ്യത്യസ്തമായ ഒന്ന് ചെയ്യണമെന്നുണ്ട്. ഫണ്ണായിട്ടുള്ള ഒരു സിനിമ ചെയ്യണമെന്നുണ്ട്. കുറച്ചധികം ഇന്റന്‍സായിട്ടുള്ള കഥാപാത്രങ്ങള്‍ ചെയ്തു. അതൊന്ന് ബ്രേക്ക് ചെയ്യണം. പിന്നെ ഡാന്‍സ് എന്ന് പറയുന്നത് എനിക്ക് പറ്റില്ല. അതൊന്ന് പഠിച്ചാല്‍ കൊള്ളാമെന്നുണ്ട്. ബേസിക്കലി അതൊരു പേടിയാണ്. എന്നെക്കൊണ്ട് പറ്റില്ല എന്നൊരു തോന്നലാണ്.
Post Your Comments